Sunday 27 November 2016

ഒരു രാത്രിയുടെ കഥ പറയുന്ന ത്രില്ലര്‍ "മിഡ്നൈറ്റ് എഫ്എം"

Midnight FM (Korea ) (2010)
ഒരു രാത്രിയുടെ കഥ പറയുന്ന ഒരു കിടിലന്‍ കൊറിയന്‍ ത്രില്ലര്‍ "മിഡ്നൈറ്റ് എഫ്എം"

പേരുപോലെ തന്നെ അര്‍ദ്ധ രാത്രിയിലെ റേഡിയോ ഷോ ചെയുന്ന ഒരു റേഡിയോ ജോകിയാണ് Sun-young തന്റെ മകളുടെ ചികിത്സയ്കും മറ്റുമായി അമേരികയിലെക് പോകുന്നതിനു മുന്പായി തന്റെ അവസാന ഷോ ചെയാന്‍ വരുന്ന്യിടത് നിന്നാണ് കഥ തുടങ്ങുന്നത്, ഫാന്‍ ആണെന്ന് പറഞ്ഞു ഒരാള്‍ വിളിക്കുന്നു താനിപ്പോള്‍ Sun-young ന്‍റെ വീടിലാണ് ഉള്ളതെന്നും അയാള്‍ പരയുന്നത് പോലെപ്രോഗ്രാം ചെയ്തിലെങ്കി അവളുടെ കുഞിനെ കൊന്നു കളയുമെന്നും പറയുന്നു.തുടര്‍ന്ന്  അയാളുടെ  നിര്‍ദേശ  പ്രകരം അവള്‍  പരിപാടി നടത്താനും അവളുടെ കുട്ടിയെ  രക്ഷിക്കാനും ഒരു പോലെ ശ്രമിക്കുന്നു ഇതാണ്  ത്രെഡ്.

ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാദീനം ചെലുത്താന്‍ സാധിക്കും, മറ്റൊരാളുടെ ജീവിതത്തില്‍ എത്രത്തോളം  മാറ്റം വരുത്താന്‍ ഒരാള്‍ക്ക് സാധിക്കും, എന്നതും ചിത്രം പറയുന്നു, മറ്റുള്ളവരില്‍ നിന്ന്  വ്യതസ്തമായി അടുത്ത് പ്ലേ ചെയാന്‍  പോകുന്ന  പാട്ടിനെ പറ്റി ഒരു  ചെരുവിവരണം നല്‍കിയാണ്‌  സുന്‍ യോന്‍ മുന്പോട്ട് പോകാറുള്ളത്, എന്നാല്‍  അവള്‍ പറയുന്ന വെറും നിര്‍ദോഷമായ വാക്കുകള്‍  പലര്‍ക്കും,പല  ചിന്താരീതികള്‍ നല്‍കി, അതിനു പുതിയ മാനങ്ങള്‍ അവര്‍ കണ്ടു വെച്ച് , അങ്ങനെയുള്ള അര്‍ദ്ധരാത്രിയില്‍ ജീവിക്കുന്ന  ഒരാള്‍ ആണ്  ഇതിലെ പ്രതിനായകന്‍.
അയാള്‍ റോബര്‍ട്ട്‌ ഡി നീരോയുടെ "The Taxi driver" ലെ ട്രാവിസില്‍ ആകൃഷ്ടനായതാണ് അതിനു കാരണവും soun-young തന്നെയാണ് തന്റെ റേഡിയോയില്‍ ആദ്യ  ദിനത്തില്‍ ആ  സിനിമയെ കുറിച് പറഞ്ഞ വാക്കുകളില്‍ അയാല്‍ തന്നെ കണ്ടു   താന്‍  ഒരു

നായകന്‍  ആണെന്നും  നഗരത്തിലെ  മാലിന്യങ്ങള്‍ തുടച്ചു നീക്കണ്ടത് തന്റെ കടമയാണെന്നും  അയാള്‍ വിശ്വസിച്ചു. 

അഭിനേതാക്കളുടെ  നല്ല പ്രകടനവും നല്ല പേസ്  ഉള്ള കഥാഗതിയും നേരിട്ട് കഥാപാത്രങ്ങളിക് എത്തുന്ന സ്ഥിരം കൊറിയന്‍ ഫോര്‍മാട്ടും , ഒറ്റ ഇരിപ്പിന് കണ്ടു തീര്‍ക്കാവുന്ന ഒരു ത്രില്ലര്‍ ആകി മാറ്റുന്നു !

Friday 25 November 2016

The Best Korean Movie Torrent Sites For Movies,Shows & More - 2017


best korean movie torrent sites 2017

South Korea movies are one of the most popular cult following film industry in the world. They are very well known for their thriller movies, dramas and tv shows, but it always difficult when we try to download Korean movies we may found the torrent file, but it will not have seeding and hence the downloading will be slow, But there are some  specific sites which provides high speed downloading. Here i am putting a list of best Korean Torrent sites which will help you to download your favorite Korean entertainment


  1. ToSarang -                            http://www.tosarang2.net/       (Korean)
  2. TorrentKIM                         https://torrentkim1.net/           (Korean)
  3. Tcafe                                     http://tcafe.net/                          (Korean)
  4. Torrentrg                             http://torrentrg.com/                 (Korean)
  5. Torrenters                            http://torrentersgo.com/           (Korean)
  6. OTorrent                              http://otorrent.me/                    (Korean)
  7. Todori                                   http://todori.work/                   (Korean)
  8.  Torrentwiz                           https://torrentwiz.net/             (Korean)
  9. YIFY                                     http://yify.info/Korean             (Korean)
  10.  Asia Torrents                        https://avistaz.to/           (Korean,Japanese,Thai,Chinese)
 If you know any other sites than the listed above please drop in the comment section Below.


 NB : Use google chrome for translation & use vpn (not necessary ), 

Wednesday 23 November 2016

Confession - 2010- Japan


കൊറിയക്കര്‍ക്ക് മാത്രമല്ല പ്രതികാര കഥകള്‍ നന്നായിട്ട് അവതരിപ്പിക്കാന്‍ കഴിയുക എന്നത് Confession എന്ന ജപനീസ് ചിത്രം കണ്ടപ്പോഴാണ് മനസിലായത്. ജുവനൈല്‍ നിയമം കാരണം 13വയസില്‍ താഴെയുള്ള ഒരു കുട്ടി കുറ്റം ചെയ്താല്‍ അവനെ ശിക്ഷിക്കാന്‍ ജപ്പാനില്‍ നിയമമില്ല അത് കൊണ്ട് തന്റെ കുഞ്ഞിനെ കൊന്ന തന്‍റെ രണ്ടു വിദ്യാര്‍ത്ഥികളോടുള്ള ഒരു ടീച്ചറുടെ പ്രതികാരമാണ് പ്ലോട്ട്, എന്നാല്‍ ചോരചിന്തിയുള്ള ഒരു പ്രതികാര കഥയല്ല "Confessions", 'കൊറിയന്‍ ക്ലാസ്സിക്‌ ഒള്ട്ബോയ് പോലെ തികച്ചും വ്യതസ്തമായ രീതിയില്‍ ഒരു മെന്റല്‍ ഷോക്ക്‌ ലൂടെയാണ് ഇവിടെ പ്രതികാരം ചെയുന്നത്, കുറ്റവാളികളുടെ ഭാഗത്ത് നിന്നുള്ള കഥയും വളരെ വ്യത്യസ്തമായി അവതരിപിചിരികുന്നു. വളരെ പതിഞ്ഞ താളത്തില്‍ കഥപറയുന്ന എന്നാല്‍ ഒരു നിമിഷം പോലും ബോറടിപിക്കാത്ത കിടിലന്‍ മേക്കിംഗ് ആണ് പ്രത്യേകത , ഈ ചിത്രം 2010 ഓസ്കാര്സിനു ജപ്പാന്‍റെ ഒഫീഷ്യല്‍ എന്‍ട്രി ആയിരുന്നു.

Friday 28 October 2016

Boyhood - A True Classic !


ഈ സിനിമയെ  എങ്ങനെ  വിലയിരുത്തണം  എന്ന്  എനിക്ക് അറിയില്ല, ഇത്  പോലെ  ഒരു സിനിമ ലോകത്ത്  വേറെ  സംഭവിചിടുണ്ടോ  എന്ന്  അറിയില്ല, എന്നിരുന്നാലും ബോയ്ഹൂട് തരുന്ന  അനുഭവം അവര്‍ണനീയമാണ് 12വര്ഷം കൊണ്ട്  പൂര്‍ത്തിയായ  സിനിമ, പ്രധാന  താരങ്ങളെല്ലാം തങ്ങളുടെ യഥാര്‍ത്ഥ  പ്രായത്തില്‍ യഥാര്‍ഥ രൂപമാറ്റങ്ങളോടെ അഭിനയിച്ചിരിക്കുന്നു, ഒരന്കുട്ടിയുടെ  ചെറുപ്പം  മുതല്‍  അവന്‍ കോളേജില്‍ എത്തുന്നത്  വരെയുള്ള  ജീവിതമാണ്‌  സിനിമയുടെ  ആധാരം.

Mason, Samantha ഇവരുടെ  ബാല്യം  മുതല്‍ കൌമാരം  വരെയുള്ള കാലഘട്ടത്തിന്‍റെ നേര്‍രൂപമാണ്‌ Boyhood, പ്രധാനമായും Mason ന്റെ ജീവിതതിലൂടെയാണ്  സിനിമ കഥപറഞ്ഞു പോകുന്നത്, വളരെ  ചെറുപ്പത്തില്‍  അമ്മയകേണ്ടി  വരുന്ന  ഒളിവിയയാണ് ഇവരുടെ  മാതാവ്‌, ഭര്‍ത്താവില്‍  നിന്ന് വേര്‍പിരിഞ് ഒറ്റയ്ക്കാണ് ഇവരുടെ ജീവിതം. വീകെണ്ടുകളില്‍ മാത്രമാണ് കുട്ടികള്‍  അച്ഛന്റെ കൂടെ കഴിയുന്നത്, ഇവരുടെ  അച്ഛനായി അഭിനയിചിരികുന്നത്  predestniantion ലൂടെ  സുപരിചിതനായ  Ethan Hawke ആണ്  വളരെ കൂള്‍  ആയൊരു  ക്യാരക്ക്റ്റര്‍  ആണ് Hawke ന്റെ Mason Sr.12വര്ഷം  കൊണ്ട്  ഈ കുടുംബത്തില്‍  സംഭവിക്കുന്ന മാറ്റങ്ങള്‍  അമ്മയുടെ  പുനര്‍വിവാഹങ്ങള്‍,മാറികൊണ്ടിരിക്കുന്ന  താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസം ഇതൊക്കെ  അവരില്‍  ഉളവാകുന്ന  മാറ്റങ്ങള്‍, ഒരു കുട്ടി ഒരു individual ആയി മാറുമ്പോള്‍ അമേരിക്കന്‍  കുടുംബവ്യവസ്തയില്‍  വരുത്തുന്ന  മാറ്റം ഇതൊകെ  ചിത്രം  പറഞ്ഞു പോകുന്നുണ്ട്.

സാധാരണയായി ഹോളിവുഡ് സിനിമകളില്‍ കാണുന്ന  കെട്ടുമാറാപ്പുകളും പോഷ് ജീവിതവും  ഇല്ലാത്ത  സുന്ദരമായ  സിമ്പിള്‍  ആയൊരു  സിനിമാനുഭവം, അമേരിക്കന്‍  ജീവിത  ശൈലികളിലെ  നല്ലതും  ചീതയും എടുത്തു  കാണിക്കുന്നു. അമ്മയും  അച്ഛനും അവരുടെ ബന്ധങ്ങളിലെ  വിള്ളലും  മക്കളില്‍  ഉണ്ടാകുന്ന  ഇന്ഫ്ലുവേന്‍സ്  വ്യകതമായി  കാണിച്ചിരിക്കുന്നു, നമ്മുടെ  നാട്ടില്‍ നെറ്റി ചുളിച്ചു മാത്രം ഓര്‍ക്കാന്‍  പറ്റുന്ന സീനുകള്‍ ഒന്നാണ്, അച്ഛന്‍ മക്കള്‍ക്  നല്‍കുന്ന ചില  ഉപദേശങ്ങള്‍, ചുരുക്കി  പറഞ്ഞാല്‍  അമേരിക്കന്‍  കല്ച്ചരിന്റെ  ഒരു നേര്‍ രൂപം ആണ് ഈ ചിത്രം. 2.45hr ദൈര്‍ഘ്യം  ഉണ്ടായിട്ടു പോലും  അത്  കാണുന്നവരില്‍ മുഷിപ്പ്  ഉണ്ടാക്കാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പ്രശംസിനീയമാണ്. അഭിനേതാക്കളുടെ  പ്രകടനം  തികച്ചും സ്വാഭാവികമയിരുന്നു എല്ലാവരും  സ്വന്തം  റോളില്‍  മികച്ചു  നിന്നു, Ethan Hawke ന


ഞാന്‍  കാണുന്ന  Richard Linklater ന്റെ ആദ്യ സിനിമയാണ്  ബോയ്ഹൂദ് പക്ഷെ  ഒരു സംശയവുമില്ലാതെ  പറയം പുള്ളിയുടെ  മാഗ്നം ഒപുസ്  ആണ് ബോയ്ഹൂദ്, ഇങ്ങനെ  ഒരു സിനിമയെ പറ്റി ചിന്ദിക്കാനും  അത്  ഇത്ര  പെര്‍ഫെക്റ്റ് ആയി  ചെയാനും  ഒരു  ജീനിയസിന്  മാത്രമേ  കഴിയൂ.

വാല്‍കഷണം : പുള്ളിക്ക് ഈ ചിത്രം  പൂര്‍ത്തിയാക്കാന്‍  കഴിഞ്ഞിലെങ്കില്‍, Ethan Hawke നോട്‌ അത് സംവിധാനം ചെയാന്‍  പുള്ളി പറഞ്ഞിരുന്നത്രെ.

Monday 24 October 2016

അനന്ദം - ഒരു ന്യൂ ജെനരെഷന്‍ സുഖിപിക്കല്‍ Sugarcoated !


ആനന്ദം : സിനിമയുടെ പേര് പോലെതന്നെ എല്ലാവരെയും ആനന്ദിപ്പികുക അല്ലെങ്കില്‍ സുഖിപികുക എന്നത് മാത്രമാണ് ഈ സിനിമയുടെ ലക്ഷ്യം, അത് കൊണ്ട് അതിനു വേണ്ടിയുള്ള എല്ലാം സംവിധായകന്‍ ഉള്പെടുതിയിടുന്ദ് സ്വാര്‍ത്ഥതയും ഈഗോയുമില്ലാത്ത വിദ്യാര്‍ഥികള്‍ കോമാളി അധ്യാപകര്‍ പിന്നെ ഹിന്ദി സിനിമകള്‍ കാലങ്ങളായി പിന്തുടരുന്ന "ക്യൂട്ട് റൊമാന്റിക്" ക്ലിഷെകള്‍, ഫ്രെണ്ട്ഷിപ്ന്റെ മഹാത്യമം പിന്നെ എങ്ങും നിറഞ്ഞു നില്‍കുന്ന നന്മയും,. ഇത്രയ്ക്കും പൈങ്കിളി ആണോ പ്രണയം എന്നത് തോന്നിപോകുന്ന സീനുകള്‍... അപ്പര്‍ മിഡില്‍ ക്ലാസിനു മാത്രം റീലെറ്റ്‌ ചെയാവുന്ന കാര്യങ്ങള്‍... സുര്യോദയം കണ്ടാല്‍ പ്രശ്നങ്ങള്‍ എല്ലാം തീര്യ്മെന്നു കരുതുന്ന നായിക (അതിനു നേരത്തെ എനീച്ചാല്‍ പോരെ ?)...കാമുകിയുടെ പിണക്കം മാറ്റാന്‍ വേണ്ടി പെട്ടെന്ന് ഒരു വന്‍ പ്രോഗ്രാം കോഒര്ടിനെറ്റ് ചെയുന്ന നായകന്‍.... അങ്ങനെ സാമാന്യബുദ്ധിയെ ചോദ്യം ചെയുന്ന ചില അമേച്വര്‍ സീനുകള്‍ ഡയലോഗുകള്‍ നല്ല ബില്‍ഡ് അപ്പ്‌ കൊടുത്തു ഒരുഡെപ്ത് ഇല്ലാതെ ആകിയ വരുന്‍ എന്ന കഥാപാത്രം ഇതൊകെ ആനെകിലും നവാഗതര്‍ എന്ന് തോന്നിപികാതെ ഉള്ള പ്രകടനവും (പ്രത്യേകിച്ച് കുപ്പി), നല്ല സംവിധാനവും ചായഗ്രഹണവും സംഗീതവും (ഷാന്‍ റഹ്മാന്‍ ആണോ സംഗീതം എന്ന് ഒരു വേള ശങ്കികുകയുണ്ടായി) ആനന്ദത്തിന്റെ മെന്‍മകളാണ് കുറച്ചൊരു കോളേജ് ലൈഫ് നോസ്റ്റുവും കൊണ്ട് വരാന്‍ കഴിഞ്ഞിടുന്ദ്... ഒരു അവെരെജ് സിനിമ ആയിട്ടാണ് എനിക്ക്അനുഭവപെട്ടത്...പക്ഷെ തീയറ്ററില്‍ നിറഞ്ഞു നിന്ന കയ്യടികളും മറ്റും അനന്ദത്തിനു ഒരു നല്ല വിജയം സമ്മാനിക്കും എന്നുള്ളതിന്റെ സൂചനയാണ്...പക്ഷെ ദയവു ചെയ്തു ക്ലാസ്മേറ്റ്സ് ആയിറ്റൊന്നും കമ്പയര്‍ ചെയരുത്....

Tuesday 23 August 2016

Pink Floyd !


Pink ഫ്ലോയ്ഡ് - പിങ്ക് ഫ്ലോയ്ഡ്  ആദ്യമായിട്ട്  ഈ  പേര് കേള്കുന്നത്  ചേതന്‍ ഭാഗത്തിന്റെ  ഏതോ  ഒരു  ബുക്ക്‌  വയികുമ്പോഴാണ്... പിന്നെ  കുറെ  കാലത്തിനു  ശേഷം  ദി ഡിപാര്‍ട്ട്റെഡ്  കണ്ടപ്പോ അതില്‍  വന്ന  രണ്ടു  വരി  വല്ലാതെ  ആകര്‍ഷിച്ചു  കംഫര്ടബ്ലി നംബ്  (comfortably numb)ആയിരുന്നു  അത്  ആ സീനിനു  അതിനെക്കാള്‍  യോജിച്ച  ബാക്ക്ഗ്രൌണ്ട് സ്കോര്‍ ഇല്ലാന്ന്  പോലും തോന്നിപോയി...
അവിടെ  നിന്നാണ് പിങ്ക്  ഫ്ലോയിട്ന്റെ  ആരാധകന്‍  ആയത് സംഗീതത്തിനു കാലവും  സമയവും  ഇല്ലാ എന്ന്  മനസിലാകുന്നത് ഇങ്ങനെയുള്ള പാട്ടുകള്‍  കേള്കുമ്പോ  ആണല്ലോ, വളരെ സിംപിളും തത്ത്വചിന്താപരമായതും ആയിടുള്ള  വരികള്‍,വശ്യമായ  ഗിറ്റാര്‍ പോര്‍ഷന്‍സ്...... രോക്കിന്റ്റ് ആരാധകന്‍ അല്ലാതിരുന്ന  ഞാന്‍  ആ  സംഗീത  ശാഖയുടെ  അടിമയകുന്നത്  അതിനു  ശേഷമാണ്  ഈഗിള്‍സ് , റെഡ്  ചില്ലി  പെപ്പെര്‍ ഇവരുടെ  പാട്ടുകള്‍  ഒക്കെ കേട്ടെങ്കിലും പിങ്ക്  ഫ്ലോയ്ഡ്  അപ്പോഴും  പേര്‍സണല്‍  ഫേവറിറ്റ്  ആയി  തന്നെ  നിന്ന്. റോജര്‍  വാറെര്സ്നിറെ സോളോ  പെര്ഫോമെന്സുകള്‍ ഇപ്പോഴും  ഉണ്ടാകാറുണ്ട്, The Wall എന്ന കണ്സേര്റ്റ്  ടൂര്‍  വന്‍ വിജയമായിരുന്നു, വ്യത്യ്സ്തമായ  സ്റ്റേജ് സെറ്റ്  ഈ  കണ്സേര്ട്ടുകളുടെ  ഒരു പ്രതെയകത ആയിരുന്നു....

റോജര്‍ വാറെര്സ് ആണ്  എന്റെ ഫവോരിറ്റ്  ആര്‍ടിസ്റ്റ് പിന്നെ  ഗിറ്റാറിസ്റ്റ് ഡേവിഡ്‌ ഗില്മാരും... ഇരുവരും  ചേര്‍ന്ന്  2011ല്‍  ചെയ്ത  കണ്സേര്റ്റ്  വന്‍  വിജയമായിരുന്നു...പിങ്ക്  ഫ്ലോയ്ടിന്റെ  മുസികിനു  ഇന്നും  ഉള്ള  സ്വീകാര്യത കാണിച്ച  കണ്സേര്റ്റ് ആയിരുന്നു അത്...ഇവരുടെ  "Hey you" എന്നാ  ഗാനം  ജയരാജിന്റെ  ജോണിവാല്കേര്‍  എന്നാ  സിനിമയില്‍  ഉപയോഗിചിടുന്ദ്....  comfortably numb, coming back to life, Hey you, Mother, wish you where here, Th greatest gig in sky, Shine on you crazy diamond, high hopes,Louder than words....ഇങ്ങനെ  പോകുന്നു  ഫവോരിറ്റ് ഗാനങ്ങളുടെ  ലിസ്റ്റ്.....

Wednesday 13 July 2016

സുര്യകാന്തിയെ തേടി......!


muthanga forest

ലക്ഷ്യമിലാത്ത ഒരു യാത്ര പോകാന്‍ എല്ലാവര്ക്കും താല്പര്യം ഉണ്ടാകും.... ഞങ്ങള്‍കും ഉണ്ടായിരുന്നു ഒരു ലക്ഷ്യം ഇല്ലാതെ ചുമ്മാ ബൈക്കില്‍ ഒരു പോക്ക് പോണം എന്ന്പക്ഷെ എല്ലാര്ക്കും സിനിമയിലെ പോലെ അങ്ങ് പോകാന്‍ പറ്റിലാലോ....അത് കൊണ്ട് ഒരു കറക്കം കറങ്ങി വരാം എന്ന് തീരുമാനിച്ചു സുര്യകാന്തി സീസണ്‍ ആയത് കൊണ്ട് ഗുണ്ടല്‍പെട്ട ഉറപ്പിച്ചു. അപോഴാനു മുതുമലയും ബന്ദിപൂരും കഴിഞ്ഞ വര്ഷം ആ വഴി വയനാടെക് വന്ന യാത്രയും മനസിലേക്ക് വന്നത് എന്നാല്‍ പിന്നെ അങ്ങനെ പോകാം എന്ന് തീരുമാനിച്ചു. കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് തന്നെ അവസാനിക്കുന്ന 320 കിലോമീറ്ററോളമുള്ള ഒരു പ്രദക്ഷിണം....

nadukani churam nadugani
അല്പം വിശ്രമം

അങ്ങനെ ജൂലൈ 9 ശനിയാഴ്ച ഞങ്ങള്‍ 3പേര് യാത്ര തുടങ്ങി ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ ഹരി കൃഷ്ണ കോളെജിലും അതിന് മുന്പുംയിട്ടും തുടങ്ങിയ സൗഹൃദം തുല്യ ദുഖിതര്‍ തുല്യ സന്തോഷമുള്ളവര്‍... യാത്രകള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആവേശമായിരുന്നു...അത്ര തിരക്ക് പിടിച്ചതല്ലെങ്കിലും ഇടയ്കെങ്കിലും മടുപ്പിക്കുന്ന സോഫ്റ്റ്‌വയര്‍ ലോകത്ത് നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഞങ്ങളുടെ ഓരോ യാത്രയും. കൂട്ടതിലെ ഏക ബുള്ളറ്റ് ഉടമ കൃഷ്ണ വണ്ടി നല്ല കണ്ടിഷന്‍ അല്ലാത്തതിനാല്‍ എടുത്തില്ല അതുകൊണ്ട് തന്നെ എന്‍റെയും ഹരിയുടെയും അപാച്ചെ എടുത്തായിരുന്നു യാത്ര. കോഴിക്കോട് - മാവൂര്‍ - എടവന്ന- നിലംബൂര്‍ വഴി 11മണിയോട് കൂടി ഞങ്ങള്‍ നാടുകാണിയെതി കോഴിക്കോട് നിന്ന് കൂടെയുണ്ടായിരുന്ന മഴ വഴിയിലെവിടെയോ വെച്ച് പിരിഞ്ഞു പോയിരുന്നു എന്നാലും കോട്ടിന്റെയും ജാകെന്റിന്റെയും ഇടയിലൂടെ തണുത്ത കാറ്റ് അരിച് കേറുന്നത് ഒരു സുഖമുള്ള കാര്യമായിരുന്നു.....
ഉച്ചയോടു കൂടി ഞങ്ങള്‍ ഗൂഡലൂര്‍ കഴിഞ്ഞ് മുതുമല ഫോരെസ്റ്റില്‍ കയറി മുന്പ് വന്നിടുള്ള അനുഭവം വെച്ച് ഗജവീരന്മാരെ കാണാം എന്ന ആഗ്രഹം പേറിയാണ് വന്നത് എന്നാല്‍ പൊടിക് പോലും ഒരാളെയും പുറത്തേക് കണ്ടില്ല പക്ഷെ മാനുകളും... കാട്ടുപോത്തുകളും അടക്കം ഒന്ന് രണ്ട് പേരുടെ ദര്‍ശനം കിട്ടി... കാട്ടില്‍ ഏറ്റവും അപകടം പിടിച്ച ജീവി കാട്ടുപോത്താനെന്നു വയനാട് ഉള്ള ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍മയില്‍ ഉള്ളത് കൊണ്ട് അവിടെ നിര്‍ത്താന്‍ പോയില്ല... പക്ഷെ കുടുംബസമേതം വന്ന ഒന്ന് രണ്ടു വണ്ടികള്‍ അതിന്‍റെ അടുത്തേക് വണ്ടി ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുകുന്നത് കണ്ടു അത് അപകടം വിളിച്ചു വരുതലാണ് അവര്‍ക്ക് ചെറിയൊരു മുന്നറിയിപ് കൊടുത്തു ഞങ്ങള്‍ മുന്നോട്ട് നീങ്ങി....
mudumala tiger reserve

അങ്ങനെ തമിഴ്നാട് കഴിഞ് കര്‍ണടാകയിലെ ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലെത്തി അവിടെയും കാര്യമായ വന്യജീവി ദര്‍ശനം ഒന്നും കിട്ടിയില്ല പലപ്പോഴും ഞങ്ങള്‍ മാത്രമായിരുന്നു ആ റോഡിലെ യാത്രികര്‍...ബന്ദിപൂര്‍ കഴിഞ്ഞപ്പോ കൂട്ടത്തില്‍ വിഷപിന്റെ അസുഖമുള്ള കൃഷ്ണ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി... അപ്പൊഴാണ് വഴിയരികില്‍ തണ്ണിമത്തന്‍ വില്കുന്നത് കണ്ടത് 10-12 എണ്ണമുള്ള ഒരു ചാക്കിന് 300രൂപ ഒരെണ്ണത്തിനു 30രൂപ !!! നാട്ടില്‍ ഒരു കിലോയുടെ വില.... അത് ഒരെണ്ണം വാങ്ങി കഴിച്ചു.... നല്ല തണുപ്പും മധുരവും, ആ ചൂടില്‍ അത് ഒരു സുഖമായിരുന്നു വല്യ വണ്ടി വല്ലതും ആയിരുന്നുവെങ്കില്‍ കുറച്ചു വാങ്ങി നാട്ടില്‍ കൊണ്ട്പോയി മറിച് വില്കായിരുന്നു! വയറു നിറഞ്ഞപ്പോള്‍ ബാക്കി വഴിയില്‍ കണ്ട ഒരു പുള്ളിക് കൊടുതിട് ഞങ്ങള്‍ നീങ്ങി!
gundalpett sunflower suryakanthi

കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ കണ്ണ് കുളിര്കുന്ന കാഴ്ച കണ്ടു റോഡിന്‍റെ ഇരു വശത്തുമായി ഏക്കര്‍ കണക്കിന് വിസ്തൃയില്‍ വിരിഞ്ഞു നില്‍കുന്ന സുര്യകാന്തി പാടങ്ങള്‍ ഒറ്റനോട്ടത്തില്‍ മഞ്ഞപട്ടു വിരിച്ചു വെച്ചത് പോലെ തോന്നി, പിന്നെ ഒന്നും നോക്കിയില്ല വണ്ടി നിറുത്തി ചാടി ഇറങ്ങി ചറ പറാ ഫോട്ടോയെടുത്തു...കൃഷ്ണയുടെ പുതിയ DSLR വെച്ചുള്ള ഫോട്ടോ പരീക്ഷണങ്ങള്‍ഓരോ മോഡും ഇട്ടു നോക്കി... അത് കഴിഞ്ഞു പിന്നെയും മുന്നോട്ട്...3മണിയോടെ ഗുണ്ടല്‍പെട്ട കഴിഞ്ഞു...പിന്നെയും കുറെ സുര്യകാന്തിപാടങ്ങള്‍... ചിലയിടത്ത് ഫോട്ടോ എടുക്കാന്‍ 50രൂപ വരെ വാങ്ങുന്നുണ്ട് അവിടെ ഒന്നും കേറി മണ്ടത്തരം പറ്റരുത് ഫ്രീയായിടുള്ള ഒരു പാട് പാടങ്ങള്‍ ഉണ്ട്...പിന്നെ വഴിയരുകില്‍ ഒരു പാട് പച്ചക്കറികടകള്‍ ഉണ്ട് നാട്ടിലെക്കള്‍ പകുതി വിലയിലും താഴെ നല്ല ഫ്രഷ്‌ പച്ചകറികള്‍ കിട്ടും ഞങ്ങളും കുറച് വാങ്ങി നല്ല പയരുകളും.....പിന്നെ വഴിയിലെവിടെയോ വെച്ച് പിരിഞ്ഞു പോയ മഴ തിരിച്ചു വന്നു.... ചെറുതായി പൊടിഞ്ഞു തുടങ്ങി പിന്നെ ഉള്ള കൊട്ടും ജാകെറ്റും വലിച് കേറ്റി യാത്ര തുടര്‍ന്ന്....
muthanga forest bathery

മുത്തങ്ങ കാട്ടില്‍ കയറിയപ്പോയെക്കും മഴ മാറി നിന്നു നല്ല തെളിഞ്ഞ കാലാവസ്ഥ......ചുറ്റും കണ്ണോടിച്കൊണ്ട് മുന്നോട്ട് പോയി.... മുത്തങ്ങയിലൂടെ ഒറ്റയ്ക്ക് ഓടിക്കാന്‍ തന്നെ രസമാണ്.... നല്ല നീണ്ട വൃത്തിയുള്ള റോഡ്‌...കൃത്യമായ ദൂരങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും ഉണ്ട്...ഹോളിവുഡ് സിനിമകളില്‍ കണ്ടിടുള്ള അമേരിക്കന്‍ കണ്ട്രി സൈഡ്നെ അനുസ്മരിപികുന്ന പ്രകൃതി...നല്ല കാറ്റ്... മനസ്സ് ശാന്തമാകാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം... പക്ഷെ കാട്ടിലെ താമസക്കാരെ ആരെയും കാണാന്‍ പറ്റിയില്ല...അകെ കാട് ഇളകുന്നത് കണ്ടത് മാത്രമണ്‌ ഉള്ളത്....വഴിയില്‍ വെച്ച് കണ്ട സുഹൃത്ത് പറഞ്ഞതനുസരിച് ആനയെ കാണാന്‍ സ്പീഡ് കൂട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.... പിന്നെ നേരെ കല്‍പെറ്റ ലക്ഷ്യമാകി വിട്ടു.... കൂടെ മഴയും... മഴയുടെ ഏറ്റവും സുന്ദരമായ കാഴ്ച വയനാട് വന്നാലാണ് കാണാന്‍ പറ്റുകയെന്ന് പലപ്പോഴും തോന്നിയിടുന്ദ്.... മഴയത് വയനാടന്‍ ഗ്രാമങ്ങള്‍ക്ക് പ്രത്യേക ഭംഗിയാണ്.....വൈകുന്നേരത്തോടെ കല്‍പെറ്റ എത്തി മറ്റൊരു സുഹൃത്തിനെയും കണ്ടു ഫുഡും കഴിച് മഴയില്‍ നനഞ്ഞു കൊഴികൊടെക്.... മഴയത്തും താമരശ്ശേരി ചുരം...ഒന്‍പതാംവളവില്‍ കുടുംബങ്ങള്‍ അടക്കം ഒരുപാട് പേരുണ്ടായിരുന്നു.... ദൂരെ മിന്നാമിങ്ങു കൂട്ടം പോലെ ഓരോ ചെറുപട്ടണങ്ങളും കാണാമായിരുന്നു....ചുരമിറങ്ങി നാടിലെക്....ഒന്‍പതു മണിയോടെ വീടിലെത്തി... രാത്രി കിടന്നുറങ്ങുമ്പോ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം.....ഒരു ആത്മസംതൃപ്തി... യാത്രകള്‍ മരുന്നാണ് എല്ലാത്തിനു....
ഹരി , ഞാന്‍,കൃഷ്ണ

Saturday 18 June 2016

Udta Punjab - Punjab on a High !


പഞ്ചാബ്‌  എന്നാല്‍  വിളഞ്ഞു  നില്‍കുന്ന  ഗോതബ് പാടങ്ങളും ഗുസ്തികാരും തലേക്കെട്ട്  കെട്ടിയ സര്‍ദാജിമാരും ആയിരുന്നു  നമ്മുടെ ഒക്കെ  മനസ്സില്‍ എന്നാല്‍ ഇന്നത്തെ  പഞ്ചാബിന്റെ  സ്ഥിതി  അതല്ല , ഹെരോയിനും  കൊക്കൈനും അടങ്ങിയ മയക്കുമരുന്നിന്  അടിമ  പെട്ടിരിക്കുകയാണ്  പഞ്ചാബ്‌ ഇപ്പോള്‍! അതിന്റെ  സിനിമാ രൂപമാണ്‌  udta punjab (Punjab is high).

പഞ്ചാബ് ലെ  പ്രമുഖ സിംഗ് പോപ്‌ സിങ്ങരുടെ (?) ജീവിതത്തില്‍ നിന്നാണ് ചിത്രം ആരംഭികുന്നത് മയക്കുമരുന്നിന് അകപെട്ട ഇയാള്‍ സ്വന്തം ജീവിത ശൈലി കൊണ്ട് ചെറുപ്പക്കാരെ  കാര്യമായി സ്വാധീനിചിരികുന്നു എന്നാല്‍  ഇയാള്‍ക്ക് പിനീട് ജയിലില്‍ വെച്ച്  താന്‍  ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിയുന്നു പക്ഷെ പിനീട് ഇയാള്‍ക്ക്  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തക്രച്ചയെയാണ് നേരിടേണ്ടി വന്നത്, ഈ സിങ്ങര്‍ക്ക്  നമ്മള്‍ക്  എല്ലാവര്ക്കും  അറിയാവുന്ന പ്രമുഖ ഇന്ത്യന്‍ പോപ്‌ സിങ്ങേരുമായി  ഒരു സാമ്യമുണ്ട്  അത്  വെറും യാദൃഷിച്കം ആണെന്ന് കരുതുന്നില്ല. അതെ സമയം ബീഹാറില്‍ നിന്ന്  കൂടിയെരി പാര്‍ത്ത ഒരു പെണ്‍കുട്ടി  യാദൃശ്ചികമായി കയ്യില്‍  വന്നു ചേരുന്ന മയക്കുമരുന്ന് പാക്കറ്റ് വില്കാന്‍ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് മാഫിയയുടെ കയ്യില്‍ അകപെടുക്കയും ചെയുന്നു. പഞ്ചാബ്‌ പോലീസിലെ  കുത്തഴിഞ്ഞ കെടുകാര്യസ്ഥതയും  ചിത്രം  തുറന്നു  കാണിക്കുന്നു. അതിനൊക്കെ കൂട്ട് നിന്നിരുന്ന അസിസ്റ്റന്റ്റ് ഇന്‍സ്പെക്ടര്‍ക്ക്‌  തന്റെ വേണ്ടപെട്ട ഒരാള്‍ മയക്കുമരുന്നിന്റെ  കയ്യില്‍ അകപെടുമ്പോള്‍ ആണ്  ഇതിന്റെ ഭീകരാവസ്ഥ തിരിച്ചറിയാന്‍ സാധികുന്നത്.
തുടര്‍ന്ന് പോലീസുകാരനും ഡീ അഡിക്ഷന്‍ സെന്റെരിലെ ഡോക്റെരും ചേര്‍ന്ന്  മയക്കുമരുന്ന് ന്‍റെ ഉറവിടം  തേടിപോകുന്നതും അവര്‍ കണ്ടെത്തുന്ന  സത്യങ്ങലുമാണ്  ചിത്രത്തെ മുന്നോട്ട്  കൊണ്ട് പോകുന്നത്. പഞാബിലെ ഇന്നത്തെ സാമൂഹ്യ- രാഷ്ട്രീയ അവസ്ഥകളെ ചിത്രം തുറന്നു  കാട്ടുന്നുണ്ട്.

ഹാസ്യത്തിന്റെ  മേമ്പൊടിയോടെയാട്  അഭിഷേക് ചിത്രം ഒരുക്കിയിരിക്കുന്നത്. പകലും രാത്രിയും സമ്പന്നതയും ദാരിദ്രവും  എല്ലാം  രാജീവ്‌ രവി കാഴ്ചകളിലൂടെ ആസ്വാധ്യമായിരിരുന്നു. അമിത് ത്രിവേദിയുടെ സംഗീതവും  മികച്ചു  നിന്ന്  ആദ്യത്തെ  ഗാനവും ഏക്‌ കുടി  എന്ന്  തുടങ്ങുന്ന  ഗാനവും  നന്നായിരിരുന്നു.കഥാപാത്രങ്ങളെല്ലാം നല്ല പ്രകടനം കാഴ്ച വെചു ഷാഹിദ് കപൂര്‍  പോപ്സ്ടാര്‍ അപ്പ്പിയരന്സും  പ്രകടനവും നന്നായിരുന്നു , ആലിയ ഭട്ട്, കരീന കപൂര്‍ , ദില്‍ജിത്. തുടങ്ങിയവരും നന്നായിരിരുന്നു.

 മൊത്തത്തില്‍ പ്രമേയത്തോട്  നീതി  പുലര്‍ത്തിയ  ആവിഷ്കാരം, സിനിമയെന്ന  നിലയില്‍ ഉദ്ത്താ പഞ്ചാബ്  നല്ല  അനുഭവം ആയിരുന്നു.

 വാല്‍കഷ്ണം : സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കട്ടോകെ  ചെയ്തിരിന്നെങ്കില്‍  കാണാന്‍  മാത്രം  ഒന്നും ഉണ്ടാവില്ലായിരുന്നു. !

Sunday 12 June 2016

Conjuring 2 - Another True Story Horror Tale!

conjuring 2 malayalam movie review

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും  ഭീതിജനകമായ ഹൊറര്‍ സിനിമയായിരുന്നു  conjuring, അത് കൊണ്ട് തന്നെ അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ കാണാനുള്ള ആഗ്രഹം വര്‍ധിച്ചു.

പാരാനോര്‍മല്‍ ആക്ടിവിസ്ടുകള്‍  ആയ എട്- ലോര്രിന്‍ ദമ്പതികളുടെ കേസ്  ഫയലുകളില്‍  നിന്ന് എടുത്ത  ഒരു യധാര്‍ഥസംഭവത്തെ അടിസ്ഥാനമക്കിയാണ് conjuring 2 ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ സിനിമാ പ്രേമികള്‍ക്ക്
പരിചിതമായ "അമിറ്റി വില്ലെ " ഹോറര്‍ കേസിന്  ശേഷം ലോര്രിനു  ഒരു വിഷന്‍  ഉണ്ടാകുകയും കുറച്ചു  കാലത്തേക്ക് പുതിയ ഒരു കേസും എടുക്കുന്നില്ല  എന്ന്  തീരുമാനികുന്നു. അതെ  സമയം  ലണ്ടനിലെ Enfield ല്‍ പാരാനോര്‍മല്‍ അക്ടിവിടികള്‍ നടക്കുകയും വീട്ടിലെ  ഒരു ചെറിയ കുട്ടിക്ക് ഡീമോനിക് പോസ്സസന്‍ ഉണ്ടാകുകയം ചെയുന്നു. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ വേണ്ടി എട്-ലോര്രിന്‍ അവിടെ എത്തുകയും അവര്‍ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതിനെ  അവര്‍  എങ്ങനെ അതിജീവിച് പരിഹരിക്കുന്നു എന്നതാണ് കഥാസാരം.

സാധാ ഹോളിവുഡ്  ഹോര്രാര്‍ സിനിമകളില്‍  കാണുന്നത് പോലുള്ള കഥാസന്തര്ഭം  ആണ്  ഇവിടെയെങ്കിലും, അതിനെ  മികവുറ്റതക്കാന്‍ സംവിധായകന്‍  ജെയിംസ്‌ വാനിനു കഴിഞ്ഞിടുന്ദ്. നിശബ്ദതയും ശബ്ദവും  ഇടകലര്‍ന്നുള്ള പശ്ചാത്തല സംഗീതവും ഭീകരാന്തരീക്ഷം സ്രിഷ്ടികുന്നതില്‍ വിജയിച്ചു. ഛായഗ്രഹണവും\ എടുത്ത് പറയേണ്ട  മേന്മയാണ്, ലൈറ്റിങ്ങും നന്നായിരുന്നു. ഇന്നത്തെ ഹോര്രാര്‍  സിനിമാസംവിധായകരില്‍  മുന്‍പന്തിയിലുള്ള  ജെയിംസ്‌ വാനിനെ  പറ്റി  കൂടുതല്‍ ഒന്നും  പറയുന്നില്ല ഭീകരരൂപങ്ങളോ  രക്തചൊരിചിലോ ഇല്ലാതെ  തന്നെ പ്രേക്ഷകന്റെ മനസ്സില്‍ ഭീതി  ജനിപ്പിക്കാന്‍  അദ്ദേഹത്തിന്  കഴിഞ്ഞു. എഡിറ്റിങ്ങും  നല്ല നിലവാരം പുലര്‍ത്തി.

vera farmiga യുടെ പ്രകടനം എടുത്തു പറയേണ്ടതാണ് പോസ്സസ് ചെയുമ്പോ ഉള്ള  ഭാവ  പ്രകടങ്ങളും മികച്ചത്യിരുന്നു, പാട്രിക് വിത്സനും നല്ല പ്രകടനമായിരുന്നു, ജാനെറ്റ്  ആയി  വേഷമിട്ട Madison Wolfe നല്ല  അഭിനയം  കാഴ്ച വെചു.

ഞെട്ടിക്കുന്ന  ഒരുപാട്  രംഗങ്ങള്‍ ഉണ്ട്, ആ  കന്യാസ്ത്രീയെ  സ്ക്രീനില്‍ കാണികുമ്പോ എല്ലാം  നല്ല  ഭീതിജനകമായിരുന്നു, അവസാനത്തെ  ട്വിസ്റ്റും മികച്ചതായിരുന്നു. ആകെ ഹൊറര്‍ സിനിമാസ്വാദകരെ മുഴുവനായും  ത്രിപ്പ്തിപെടുത്താന്‍  conjuring 2 കഴിഞ്ഞിരികുന്നു. നല്ല  ശബ്ദവ്യതിയങ്ങള്‍ ഉള്ള  തീയട്ടെരില്‍  നിന്ന്  തന്നെ  ആസ്വദിക്കാന്‍ ശ്രമികുക.

"രക്ത ചൊരിചിലും ഭീകരരൂപങ്ങളും ഇല്ലാത്ത  ഹൊറര്‍ സിനിമയുടെ ആസ്വാദകന്‍ ആണെങ്കില്‍ Conjuring 2 നിരാശപെടുത്തില്ല "

Thursday 2 June 2016

കമ്മട്ടിപ്പാടത്തെ കാഴ്ചകൾ.....!

kammattipadam malayalam movie review

രാജീവ്‌ രവിയുടെ സിനിമ  അത് തന്നെയാണ് കമ്മട്ടിപാടം കാണാൻ ഉള്ള  ഏറ്റവും വലിയ ഇന്സ്പിരേഷൻ....

ഒരു നഗരം വികസികുമ്പോൾ  തകരുന്നത് അവിടുത്തെ താഴെകിടയിൽ ജീവിക്കുന്ന തീര്ത്തും സാധാരണക്കാരായ ആളുകളുടെ ജീവിതരീതിയാണ്‌ ജീവിതമാണ്‌  അതാണ് കമ്മട്ടിപ്പാടം കൈകാര്യം  ചെയുന്ന വിഷയവും .

രാജീവ്‌  രവിയുടെ മുൻ സിനിമകളെ പോലെ തന്നെ യാധാർത്യതോട്  ചേർന്ന് നില്കുന്ന സിനിമ അനുഭവം തന്നെയാണ്  കമ്മട്ടിപാടവും എന്നാൽ മുൻ ചിത്രങ്ങളെ അപേക്ഷിച് അതിനെക്കാൾ സിനിമാറ്റിക്  എലമെന്റ്സ് കൂടുതലാണ്  കമ്മട്ടിപ്പാടത്ത്.

കൊച്ചി എന്ന നഗരം ജനികുന്നതിനു മുന്പ് എറണാകുളം  നഗരത്തിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന കമ്മട്ടിപ്പാടം എന്ന ഗ്രാമത്തിലെയും അവിടെ ജീവിചിരുന്ന്വരുടെയും കഥയാണ് കമ്മട്ടിപാടം. കാര്ഷികവൃത്തിയിൽ ജീവിച്ചിരുന്ന ഒരു സമൂഹം കൃഷിയുടെ അധപതാനത്തോടെ മാറുന്ന  നഗരത്തിന്റെ വിഴുപ്പലകുന്ന ജോലികളിലേക് ഇറങ്ങി ചെല്ലുന്നതയാണ് കനികുന്നത്. നമ്മുടെ ഇടയിൽ  തന്നെയുള്ള എന്നാൽ ആരാലും പറയാത്ത ഒരു സമൂഹത്തിന്റെ കഥ. ഒരു സിനിമയിൽ ചേരി കാണികുന്നത് ഗുണ്ടകളെയോ മറ്റോ അന്വേഷിച്  പോകുന്ന സ്ഥലമായോ    മറ്റു അസന്മാര്ഗിക പ്രവര്തികല്ക്  വളം വെച്ച് കൊടുക്കുന്ന സ്ഥലമായോ മാത്രമാണ് എന്നാൽ  കമ്മട്ടിപാടത്തിൽ രാജീവ്‌  രവി കാണിക്കുനത്  ഇതൊന്നുമല്ല. നമ്മുടെ ചുറ്റുമുള്ള യാധാര്ധ്യതിലേക്  ക്യാമെറ തിരിച്ച്  കാണിക്കുന്നത്  ഞെട്ടിപികുന്ന കാഴ്ചയാണ് ചോരയും വിയര്പ്പും കണ്ണീരും  ചിരിയും കലര്ന്നൊരു വ്യത്യ്സ്ത്മായ ചായകൂട്ട്‌. വയലൻസും കഥാപാത്രശ്രിഷ്ടിയും കാരണം ബ്രസീലിയൻ ക്ലാസ്സിക്‌ "City Of God " മായ് വളരെയധികം  സാമ്യത പുലർതുന്നുന്ദ് കമ്മട്ടിപ്പാടം.

http://
നായക കഥാപാത്രമായ കൃഷ്ണൻ ആയി ദുൽഖർ നല്ല പ്രകടനമാണ്‌ കാഴ്ച വെച്ചത് , കൃഷ്ണൻ ദുല്കരിനു ഒരു ചലങ്ജിംഗ്  കഥാപാത്രമായിരുന്നില്ല.  പ്രകടനത്തിൽ യഥാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചത് രണ്ടു  പേരാണ്  വിനായകനും ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപിച്ച നടനും. വിനായകനും ബാലൻ ചേട്ടനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഹോട്ടലിൽ നിന്നും ചാടുന്ന സീനോകെ പ്രശംസനീയമാണ്. ഒന്ന് രണ്ടു സീനിൽ മാത്രം പ്രത്യക്ഷപെട്ട സൌബിന്റെ പ്രകടനവും ഞെട്ടികുന്നതയിരുനു. സുരാജ് , ഷൈൻ ടോം ചാക്കോ എന്നീ ബാക്കി സഹതാരങ്ങളും നല്ല പ്രകടനം തന്നെയണ്  കാഴ്ചവെച്ചത് .

മധുനീലകണ്ടന്റെ ക്യാമറയും നന്നായിരുന്നു എഡിട്ടിംങും നന്നായിരുന്നു, രാജീവ്‌ രവിയുടെ ട്രേഡ് മാർക്ക്‌ രാത്രി ഷോട്ടുകൾ ഒരുപാടുണ്ട് കമ്മട്ടിപാടതിലും. സംഗീതവും നല്ല നിലവാരം പുലര്ത്തി ആദി ഭഗവാൻ എന്ന ഗാനം നല്ല ട്രീറ്റ്  ആയിരുന്നു.

3മണികൂർ ദൈര്ഘ്യമുള്ള ചിത്രം പലയിടത്തും അല്പം ലാഗ് ഉണ്ടായിരുന്നെങ്കിലും അത് അത്രയ്ക്ക് എനിക്ക് അനുഭവപെട്ടില്ല, മലയാള സിനിമയിൽ ഇന്ന് വരെ ഞാൻ അറിഞ്ഞിട്ടിലാത്ത ഒരു അനുഭവമായിരുന്നു  കമ്മറ്റിപ്പാടം. സിനിമ കഴിഞ്ഞിട്ടു കമ്മട്ടിപടം മനസിൽ ഉണ്ടായിരുന്നു. യഥാര്ഥ ജീവിതത്തിൽ എല്ലാരും വെളുത് തുടുത്ത് ആയിരികില്ല ഉണ്ടാകുക  കറുപ്പും വെളുപ്പും  നിറഞ്ഞതാണ്‌ ലോകം, നിറത്തിന്റെയും  ഭംഗിയുടെയും അളവുകൊലില്ലതെ യാഥാധ്യർത്തെ മനസിലാക്കാൻ കഴിയും  എന്ന് ഉണ്ടെങ്കിൽ മാത്രം  കമ്മട്ടിപാടത്തിനു ടിക്കറ്റ് എടുക്കുക.
        

Friday 13 May 2016

Spotlight - Best Movie Of The Year For A Reason!

spotlight movie malayalam review

മതങ്ങളില്‍ നടക്കുന്ന പല അനീതികളും പുറത്ത് അറിയാത്തത് അത് പുറത്തറിഞ്ഞാല്‍ ആ മതത്തിനു ഉണ്ടാകുന്ന അഭിമാനക്ഷതമാണ്,അതാണ് Spotlight എന്ന സിനിമയുടെ ആധാരം. 

എഴുപതുകളിലാണ് കഥ നടകുന്നത് കുട്ടികളെ ലൈംഗികമായി പീടിപിച്ചു എന്ന ആരോപണം കേള്‍കുന്ന ഒരു പുരോഹിതനെതിരെ ബോസ്ടോന്‍ ഗ്ലോബ്ബ് എന്ന പത്രത്തില്‍ തുടങ്ങുന്ന spotlight എന്ന ഒരു അന്വേഷണാത്മക്ത പങ്ക്തിയുടെ പിന്നില്‍ പ്രവര്തികുന്നവരിലൂടെയാണ് കഥ വികസികുന്നത്, പള്ളികും മത മേധാവികല്കും എതിരെയുള്ള വാര്‍ത്ത‍ പരമ്പരയായതിനാല്‍  ആദ്യം പലവിധ എതിര്‍പ്പുകളും നേരിടേണ്ടി വരുന്നുണ്ടെങ്കിലും പിന്നീട് അതെല്ലാം മറികടകുയാണ്. എന്നാല്‍ ഒരാളെ മാത്രം കേന്ദ്രീകരിച്ചിചിടുള്ള അന്വേഷണം പക്ഷെ പിന്നീട് എത്തുന്നത് അതരതിലുള്ള അനേകം പേരിലേക്ക് ആണ് പിന്നീട് അറിയുന്നത് എല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്‌. 

ഒരു ആക്ഷനോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകനെ ഞെട്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിടുന്ദ്, പൂര്‍ണമായും യഥാര്‍ത്ഥ സംഭവത്തോട് നീതി പുലര്തികൊണ്ട് തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരികുന്നത്. സംവിധാനം കേട്ടുരുപ്പുള്ള  തിരക്കഥ, പെര്‍ഫെക്റ്റ്‌ എഡിറ്റിംഗ് എല്ലാം കൊണ്ടും Spotlight മികച്ചു നിന്നു.

കഥാപാത്രങ്ങലായ് വന്നവരോകെ നല്ല പ്രകടനം കാഴ്ച വെച്ചു, പ്രേത്യേകിച് രചെലിന്റെ ക്യാരക്ടര്‍ ആദ്യം ഇന്റര്‍വ്യൂ ചെയ്ത ആ വിക്ഠിം.മൈക്കള്‍ കീറ്റന്‍, മാര്‍ക്ക് രുഫാലോ എല്ലാവരും നല്ല പ്രകടനം കാഴ്ച വെചു. 



ഇത്തരത്തിലൊരു സിനിമ ഇന്ത്യയില്‍ വരുകയാണെങ്കി അതൊരു വലിയ ഇമ്പാക്റ്റ് ആയിരിക്കും ഉണ്ടാകുക ക്രിസ്ത്യന്‍ സഭകളിലും, മുസ്ലിം മതപഠന കേന്ദ്രങ്ങളിലും, ഹൈന്ദവ ആശ്രമങ്ങളിലും നടക്കുന്ന ചൂഷണം... എല്ലാ വിധത്തില്‍ ഉള്ളതും.... പക്ഷെ അങ്ങനെ ഒരു സ്ബജെക്റ്റ് എടുക്കാന്‍ ആര്ക് ധൈര്യം കാണും എന്നതാണ് പ്രധാനചോദ്യം..... Spotlight അര്‍ഹിച്ച വിജയം തന്നെ!

Thursday 12 May 2016

നെഞ്ചിലെ വിങ്ങലായ് ലീല !

leela malayalam movie review

ഉണ്ണി ആര്‍ എഴുതിയ  പ്രശസ്ഥമായ ലീല എന്നാ  ചെറുകഥയുടെ  ചലച്ചിത്ര ആവിഷ്കാരം  ആണ് രഞ്ജിത്ത് സംവിധാനത്തില്‍  പുറത്തിറങ്ങിയ  അതെ പേരിലുള്ള  സിനിമ. ഷൂട്ടിംങ്ങിനു മുന്‍പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയായിരുന്നു  ലീല. എന്നാല്‍ എന്നെ ഇത്  കാണാന്‍ പ്രേരിപിച്ചത് ആ ചെറുകഥയായിരുന്നു. ഒരു പാട് പേരുടെ പേരുകള്‍ വന്നതിനു ശേഷമാണു ബിജുമേനോനു  കുട്ടിയപ്പന്‍ ആകാന്‍  നറുക്ക് വീണത്. ബിജുമേനോനെ കൂടാതെ വിജയരാഘവന്‍, ജഗദീഷ്, പാര്‍വതി നമ്പ്യാര്‍,ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിചിര്കുന്നു തിരക്കഥ : ഉണ്ണി ആര്‍ , സംഗീതം : ബിജിബാല്‍ ഛയഗ്രഹണം : പ്രശാന്ത്‌ രവീന്ദ്രന്‍.


മലയാള സിനിമയുടെ ചട്ടകൂടില്‍ നിന്ന് പുറത്ത് നില്‍കുന്ന മറ്റൊരു സുന്ദരമായ എന്നാല്‍ മനസിനെ ആഴത്തില്‍ വേട്ടയാടുന്ന ഒരു ചലച്ചിത്രരൂപമാണ്‌ ലീല. മലയാളിയുടെ തന്നെ സദാചാരബോധങ്ങളെയും മറ്റും നന്നായി തുറന്നടികുന്നുന്ദ് ലീലയില്‍,  മലയാളി സൂക്ഷികുന്ന കപട സാദാചാര ബോധത്തെ നനന്നായി ആക്ഷേപിച് വിടുന്നുണ്ട് ലീലയില്‍.


എടുത്ത് പറയെണ്ട പ്രകടങ്ങള്‍ ആണ് ലീലയില്‍ അഭിനേതാക്കള്‍ എല്ലാം സ്വന്തം മാനരിസങ്ങളില്‍ നിന്ന് പുറത്ത് വന്നപ്പോ അതൊരു വല്ലാത്ത അനുഭൂതിയായി. കുട്ടിയപ്പനായി ബിജു മേനോന്‍ നിരഞാടുക തന്നെയായിരുന്നു അയാളുടെ നോട്ടത്തിലും ഭാവത്തിലും എല്ലാം അയാള്‍ മുഴുവനായി കുട്ടിയപ്പനായി മാറുകയായിരുന്നു, പിള്ളേചനായി വന്ന വിജയരാഘവനും ദാസപാപ്പിയായി വന്ന ഇന്ദ്രന്‍സും കഥാപാത്രത്തോട് നൂറു ശതമാനം  നീതി പുലര്‍ത്തി'. എന്നാല്‍  എന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപിച്ചത്  രണ്ടു പേരാണ്  ജഗദീശ് & പാര്‍വതി , മലയാള സിനിമ ഇനിയും നല്ലവണ്ണം നന്നായി ഉപയോഗിചിടില്ലാത്ത ഒരു  നടനാണ് ജഗധിഷ്, കാഴ്ചയിലും പ്രകടനത്തിലും ആ അവിശുദ്ധ പിതാവിന്റെ റോളില്‍ അയാള്‍ നിറഞ്ഞു നിന്നു, ഓരോ തവണ അയാള്‍ മോളെ എന്ന് വിളികുമ്പോള്‍ പ്രേക്ഷകരുടെ രക്തസമ്മര്‍ധം കൂടുന്നുവെങ്കി അത് അയാളുടെ പ്രകടനത്തിന്‍റെ ബാകി പത്രം മാത്രമാണ്. ഒരു വാക് പോലും മിണ്ടാതെ പ്രേക്ഷകന്റെ നെഞ്ചിലെ നീരലായി മാറിയ  ലീല എന്ന ടൈറ്റില്‍ റോളില്‍ വന്ന പാര്‍വതി ശെരിക്കും അഭിനന്തനം അര്‍ഹിക്കുന്നു നോട്ടത്തിലും ഭാവത്തിലും വരെ ആ ലീലയാകാന്‍ പാര്‍വത്തിക് കഴിഞ്ഞു.

കെട്ടുറപ്പ് ഉള്ള തിരകഥയില്‍ മനോഹരമായി രഞ്ജിത്ത്  ലീല അവതരിപ്പിചിര്കുന്നു, സമൂഹത്തോടുള്ള വിമര്‍ശനാ മനോഭാവവും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന്  മനസിലാക്കാം, ചെറുകഥ വായിച്ചവര്‍ക്ക് കഥയില്‍ ഉള്ള വ്യത്യസം മനസിലാക്കം  എങ്കിലും ആദ്യന്തികമായ അതേ ചട്ടകൂടില്‍ തന്നെയാണ് സിനിമയും സഞ്ചരികുന്നത്.


Monday 25 April 2016

Deadpool - Kick Ass! Fun!


Deadpool (2016) -  The Review

Director: Tim Miller
Writing Credits:  Rhett Reese ,Paul Wernick, Fabian Nicieza and Rob Liefeld

   

Friday 15 April 2016

The Jungle book - ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്!


The JungleBook (2016) - Review 

Director - Jon Favreau

Adapted Story -  "The Junglebook" Rudyard Kipling

Screenplay - Justin Marks

Initial release: April 6, 2016

http://movies.disney.in/the-jungle-book-2016

ജംഗിള്‍ ബൂകിനെ  കുറിച്ച്  ഒരു ആമുഖത്തിന്റെ  ആവശ്യമില്ല ഞാനടക്കമുള്ള തൊന്നൂരുകളിലെ കുട്ടികളുടെ ഞായറാഴ്ച്ചകിലെ ആശ്വാസം ആയിരുന്നു മ്വൊഗ്ലിയും ബാഗീരയും ബാലുവും  എല്ലാം. ദൂരദര്‍ശന്‍  മാത്രം  ഉള്ള  ഒരു സമയത്ത്  മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍  ഒന്നും അറിയാത്ത  സമയതെ സൂപര്‍ ഹീരോകള്‍ ആയിരുന്നു ഇവരോകെ. അത്  തന്നെയാണ് ജംഗിള്‍ ബൂക്ക്  കാണാനുള്ള  പ്രചോദനവും.

എല്ലാവര്ക്കും സുപരിചിതമായ കഥയെ വലിയ പൊടിപ്പും  തൊങ്ങലും ഒന്നും  വെക്കാതെ  തന്നെ അവരതിപിചിരിക്കുന്നു കാട്ടില്‍ അകപെടുന്ന മനുഷ്യകുട്ടിയെ എടുത്ത് വളര്‍ത്തുന്ന അകീലയും രക്ഷയും  അടങ്ങിയ ചെന്നായ കൂട്ടവും ബഗീര എന്നാ കരിമ്പുലിയും ബാലു കരടിയും  ഷേര്‍ഖാനും എല്ലാരും  പുതിയ ജംഗിള്‍ബൂകിലും ഉണ്ട്, എന്നാല്‍ പഴയ ജംഗിള്‍ ബുക്കിലുള്ള കാ എന്ന പെരുമ്പാബിനു ഇവിടെ ഒരു നെഗറ്റീവ്  ഇമേജ് ആണ്. അധികം നാടകീയത ഒന്നും ഇല്ലാത്ത ഒരു തുടക്കമാണ്‌ ജം\ഗിള്‍ബൂകിലെത്  അതിന്റെ  ആവശ്യം  ഇല്ല  എന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ക് തോന്നിയിരുന്നെക്കം.

മേകിംഗ് & അനിമേഷന്‍

മികച്ച മേകിംഗ് ആണ് ജംഗിള്‍  ബൂകിലെത് ഇന്ത്യന്‍ വനാന്തരങ്ങളുടെ ഭംഗി അത് പൂര്നതയോട് കൂടി അവതരിപിചിചിരിക്കുന്നു. അനിമേഷനും നല്ല നിലവാരം  പുലര്തിയിടുന്ദ് മോഷന്‍  ക്യാപ്ചാര്‍ ആണോന്നു സംശയമുണ്ട്. അവതാരിലും മറ്റും വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്ന അതെ  സ്റ്റുഡിയോ ആണ് ജംഗിള്‍ബൂകിലും വിഎഫ്എക്സ് കൈകാര്യം ചെയ്തിടുല്ലത്. നിലവാരത്തിലുള്ള 3ടിയും ജംഗിള്‍ബൂകില്‍ എടുത്ത് പറയവുന്ന്നതാണ്.

കഥാപാത്രങ്ങള്‍ , പ്രകടനം

മ്വോഗ്ലിയായ് അഭിനയിചിരികുന്നത്  ഇന്ത്യക്കാരനായ നീല്‍സേതി എന്ന ബാലന്‍ ആണ്  എടുത്ത് പറയാവുന്ന പ്രകടനം ആണ് നീലിന്റെത്, കാടില്‍ ജനിച്ചു വളര്‍ന്ന കുട്ടിയുടെ മാനറിസങ്ങളെല്ലാം വളരെ തന്മയത്വതോടെ  അവരിപ്പിചിരികുന്നു. മ്വോഗ്ലിയെ എടുത്തു വളര്‍ത്തിയ ചെന്നായ ദമ്ബതികള്‍ അകെലയും രക്ഷയും മിതമായ പക്വതയുള്ള പെര്ഫോമെന്‍സോടെ സിനിമയിലുണ്ട്. Ben Kingslee യുടെ  ശബ്ദത്തിലൂടെ എത്തുന്ന ബഗീര ഉത്തരവാതിതമുള്ള രക്ഷകര്താവിന്റെ റോളും ഭംഗിയായി  നിര്‍വഹിച്ചിരിക്കുന്നു. മടിയനും സരസനും സംഗീത പ്രിയനുമായ ബാലുക്കരടി സിനിമയില്‍ ഉടനീളം ചിരി പടര്‍ത്തുന്നുണ്ട്, മ്വോഗ്ലിയെ വേട്ടയാടുന്ന ഷേര്‍ഖാന്‍ ഭീതിപരതുന്നുന്ദ് ചില സീനുകളിലെ പെട്ടെന്നുള്ള ഭാവവ്യത്യ്സങ്ങളും സംഘട്ടനവും കുട്ടികളെ പേടിപ്പിക്കാന്‍  പോന്നവയാണ് ഇദ്രിസ് എല്ബയുടെ ശ്ബ്ദവ്യതിയാനങ്ങള്‍ അതില്‍ എടുത്ത്  പറയേണ്ടതാണ്‌. സ്കാര്‍ലെറ്റ് ജോണ്‍സന്‍റെ ശബ്ദത്തിലൂടെ കാ ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്നു. കിംഗ്‌ ലൂയിടെ കഥാപാത്രവും നല്ല  കഥാപാത്രങ്ങള്‍ എല്ലാം മെച്ചപെട്ട പ്രകടനം തന്നെയാണ് കാഴ്ച്ചവെകുന്നത്. John Dibney യുടെ സംഗീതവും ബാക്ക് ഗ്രൌണ്ട് മുസികും  മികചതായിരുന്നു.

ഒരു ഗംഭീര ദൃശ്യാവിഷ്കാരമാണ് ജംഗിള്‍ബൂക്ക്, കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങള്‍ ജീവനുള്ളത് പോലെ മുന്പിലെതുന്നത് നൊസ്ടല്ജിയയും പേറി തീയട്ടെരില്‍  എത്തുന്ന  പ്രേക്ഷകന് ഒരു നയനസുഖം തന്നെയാണ്, സാധാരണ അനിമേഷന്‍ സിനിമകളില്‍ കാണാരില്ലാത്ത ചടുലമായ സംഗഘട്ടനങ്ങളും ശബ്ദവ്യന്യസങ്ങളും  ജംഗിള്‍ബൂകിനെ വെറും കുട്ടികല്കുള്ള സിനിമ എന്ന ലേബലില്‍ നിന്ന് സംവിധായകൻ Jon Favreau പുറത്ത് എത്തിക്കുന്നു.ശെരിക്കും തീയട്ടെരില്‍ നിന്ന് 3ടിയില്‍ തന്നെ  ആസ്വടികേണ്ട ഒരു ദ്രിശ്യാവിശ്കാരം ആണ് ജംഗിള്‍ബൂക്ക്.