ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ഭീതിജനകമായ ഹൊറര്‍ സിനിമയായിരുന്നു conjuring, അത് കൊണ്ട് തന്നെ അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ കാണാനുള്ള ആഗ്രഹം വര്‍ധിച്ചു.
പാരാനോര്‍മല്‍ ആക്ടിവിസ്ടുകള്‍ ആയ എട്- ലോര്രിന്‍ ദമ്പതികളുടെ കേസ് ഫയലുകളില്‍ നിന്ന് എടുത്ത ഒരു യധാര്‍ഥസംഭവത്തെ അടിസ്ഥാനമക്കിയാണ് conjuring 2 ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ സിനിമാ പ്രേമികള്‍ക്ക്
പരിചിതമായ "അമിറ്റി വില്ലെ " ഹോറര്‍ കേസിന് ശേഷം ലോര്രിനു ഒരു വിഷന്‍ ഉണ്ടാകുകയും കുറച്ചു കാലത്തേക്ക് പുതിയ ഒരു കേസും എടുക്കുന്നില്ല എന്ന് തീരുമാനികുന്നു. അതെ സമയം ലണ്ടനിലെ Enfield ല്‍ പാരാനോര്‍മല്‍ അക്ടിവിടികള്‍ നടക്കുകയും വീട്ടിലെ ഒരു ചെറിയ കുട്ടിക്ക് ഡീമോനിക് പോസ്സസന്‍ ഉണ്ടാകുകയം ചെയുന്നു. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ വേണ്ടി എട്-ലോര്രിന്‍ അവിടെ എത്തുകയും അവര്‍ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതിനെ അവര്‍ എങ്ങനെ അതിജീവിച് പരിഹരിക്കുന്നു എന്നതാണ് കഥാസാരം.
സാധാ ഹോളിവുഡ് ഹോര്രാര്‍ സിനിമകളില്‍ കാണുന്നത് പോലുള്ള കഥാസന്തര്ഭം ആണ് ഇവിടെയെങ്കിലും, അതിനെ മികവുറ്റതക്കാന്‍ സംവിധായകന്‍ ജെയിംസ് വാനിനു കഴിഞ്ഞിടുന്ദ്. നിശബ്ദതയും ശബ്ദവും ഇടകലര്‍ന്നുള്ള പശ്ചാത്തല സംഗീതവും ഭീകരാന്തരീക്ഷം സ്രിഷ്ടികുന്നതില്‍ വിജയിച്ചു. ഛായഗ്രഹണവും\ എടുത്ത് പറയേണ്ട മേന്മയാണ്, ലൈറ്റിങ്ങും നന്നായിരുന്നു. ഇന്നത്തെ ഹോര്രാര്‍ സിനിമാസംവിധായകരില്‍ മുന്‍പന്തിയിലുള്ള ജെയിംസ് വാനിനെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല ഭീകരരൂപങ്ങളോ രക്തചൊരിചിലോ ഇല്ലാതെ തന്നെ പ്രേക്ഷകന്റെ മനസ്സില്‍ ഭീതി ജനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഡിറ്റിങ്ങും നല്ല നിലവാരം പുലര്‍ത്തി.
vera farmiga യുടെ പ്രകടനം എടുത്തു പറയേണ്ടതാണ് പോസ്സസ് ചെയുമ്പോ ഉള്ള ഭാവ പ്രകടങ്ങളും മികച്ചത്യിരുന്നു, പാട്രിക് വിത്സനും നല്ല പ്രകടനമായിരുന്നു, ജാനെറ്റ് ആയി വേഷമിട്ട Madison Wolfe നല്ല അഭിനയം കാഴ്ച വെചു.
ഞെട്ടിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ട്, ആ കന്യാസ്ത്രീയെ സ്ക്രീനില്‍ കാണികുമ്പോ എല്ലാം നല്ല ഭീതിജനകമായിരുന്നു, അവസാനത്തെ ട്വിസ്റ്റും മികച്ചതായിരുന്നു. ആകെ ഹൊറര്‍ സിനിമാസ്വാദകരെ മുഴുവനായും ത്രിപ്പ്തിപെടുത്താന്‍ conjuring 2 കഴിഞ്ഞിരികുന്നു. നല്ല ശബ്ദവ്യതിയങ്ങള്‍ ഉള്ള തീയട്ടെരില്‍ നിന്ന് തന്നെ ആസ്വദിക്കാന്‍ ശ്രമികുക.
"രക്ത ചൊരിചിലും ഭീകരരൂപങ്ങളും ഇല്ലാത്ത ഹൊറര്‍ സിനിമയുടെ ആസ്വാദകന്‍ ആണെങ്കില്‍ Conjuring 2 നിരാശപെടുത്തില്ല "
No comments:
Post a Comment