Monday 24 October 2016

അനന്ദം - ഒരു ന്യൂ ജെനരെഷന്‍ സുഖിപിക്കല്‍ Sugarcoated !


ആനന്ദം : സിനിമയുടെ പേര് പോലെതന്നെ എല്ലാവരെയും ആനന്ദിപ്പികുക അല്ലെങ്കില്‍ സുഖിപികുക എന്നത് മാത്രമാണ് ഈ സിനിമയുടെ ലക്ഷ്യം, അത് കൊണ്ട് അതിനു വേണ്ടിയുള്ള എല്ലാം സംവിധായകന്‍ ഉള്പെടുതിയിടുന്ദ് സ്വാര്‍ത്ഥതയും ഈഗോയുമില്ലാത്ത വിദ്യാര്‍ഥികള്‍ കോമാളി അധ്യാപകര്‍ പിന്നെ ഹിന്ദി സിനിമകള്‍ കാലങ്ങളായി പിന്തുടരുന്ന "ക്യൂട്ട് റൊമാന്റിക്" ക്ലിഷെകള്‍, ഫ്രെണ്ട്ഷിപ്ന്റെ മഹാത്യമം പിന്നെ എങ്ങും നിറഞ്ഞു നില്‍കുന്ന നന്മയും,. ഇത്രയ്ക്കും പൈങ്കിളി ആണോ പ്രണയം എന്നത് തോന്നിപോകുന്ന സീനുകള്‍... അപ്പര്‍ മിഡില്‍ ക്ലാസിനു മാത്രം റീലെറ്റ്‌ ചെയാവുന്ന കാര്യങ്ങള്‍... സുര്യോദയം കണ്ടാല്‍ പ്രശ്നങ്ങള്‍ എല്ലാം തീര്യ്മെന്നു കരുതുന്ന നായിക (അതിനു നേരത്തെ എനീച്ചാല്‍ പോരെ ?)...കാമുകിയുടെ പിണക്കം മാറ്റാന്‍ വേണ്ടി പെട്ടെന്ന് ഒരു വന്‍ പ്രോഗ്രാം കോഒര്ടിനെറ്റ് ചെയുന്ന നായകന്‍.... അങ്ങനെ സാമാന്യബുദ്ധിയെ ചോദ്യം ചെയുന്ന ചില അമേച്വര്‍ സീനുകള്‍ ഡയലോഗുകള്‍ നല്ല ബില്‍ഡ് അപ്പ്‌ കൊടുത്തു ഒരുഡെപ്ത് ഇല്ലാതെ ആകിയ വരുന്‍ എന്ന കഥാപാത്രം ഇതൊകെ ആനെകിലും നവാഗതര്‍ എന്ന് തോന്നിപികാതെ ഉള്ള പ്രകടനവും (പ്രത്യേകിച്ച് കുപ്പി), നല്ല സംവിധാനവും ചായഗ്രഹണവും സംഗീതവും (ഷാന്‍ റഹ്മാന്‍ ആണോ സംഗീതം എന്ന് ഒരു വേള ശങ്കികുകയുണ്ടായി) ആനന്ദത്തിന്റെ മെന്‍മകളാണ് കുറച്ചൊരു കോളേജ് ലൈഫ് നോസ്റ്റുവും കൊണ്ട് വരാന്‍ കഴിഞ്ഞിടുന്ദ്... ഒരു അവെരെജ് സിനിമ ആയിട്ടാണ് എനിക്ക്അനുഭവപെട്ടത്...പക്ഷെ തീയറ്ററില്‍ നിറഞ്ഞു നിന്ന കയ്യടികളും മറ്റും അനന്ദത്തിനു ഒരു നല്ല വിജയം സമ്മാനിക്കും എന്നുള്ളതിന്റെ സൂചനയാണ്...പക്ഷെ ദയവു ചെയ്തു ക്ലാസ്മേറ്റ്സ് ആയിറ്റൊന്നും കമ്പയര്‍ ചെയരുത്....

No comments:

Post a Comment