Friday 28 October 2016

Boyhood - A True Classic !


ഈ സിനിമയെ  എങ്ങനെ  വിലയിരുത്തണം  എന്ന്  എനിക്ക് അറിയില്ല, ഇത്  പോലെ  ഒരു സിനിമ ലോകത്ത്  വേറെ  സംഭവിചിടുണ്ടോ  എന്ന്  അറിയില്ല, എന്നിരുന്നാലും ബോയ്ഹൂട് തരുന്ന  അനുഭവം അവര്‍ണനീയമാണ് 12വര്ഷം കൊണ്ട്  പൂര്‍ത്തിയായ  സിനിമ, പ്രധാന  താരങ്ങളെല്ലാം തങ്ങളുടെ യഥാര്‍ത്ഥ  പ്രായത്തില്‍ യഥാര്‍ഥ രൂപമാറ്റങ്ങളോടെ അഭിനയിച്ചിരിക്കുന്നു, ഒരന്കുട്ടിയുടെ  ചെറുപ്പം  മുതല്‍  അവന്‍ കോളേജില്‍ എത്തുന്നത്  വരെയുള്ള  ജീവിതമാണ്‌  സിനിമയുടെ  ആധാരം.

Mason, Samantha ഇവരുടെ  ബാല്യം  മുതല്‍ കൌമാരം  വരെയുള്ള കാലഘട്ടത്തിന്‍റെ നേര്‍രൂപമാണ്‌ Boyhood, പ്രധാനമായും Mason ന്റെ ജീവിതതിലൂടെയാണ്  സിനിമ കഥപറഞ്ഞു പോകുന്നത്, വളരെ  ചെറുപ്പത്തില്‍  അമ്മയകേണ്ടി  വരുന്ന  ഒളിവിയയാണ് ഇവരുടെ  മാതാവ്‌, ഭര്‍ത്താവില്‍  നിന്ന് വേര്‍പിരിഞ് ഒറ്റയ്ക്കാണ് ഇവരുടെ ജീവിതം. വീകെണ്ടുകളില്‍ മാത്രമാണ് കുട്ടികള്‍  അച്ഛന്റെ കൂടെ കഴിയുന്നത്, ഇവരുടെ  അച്ഛനായി അഭിനയിചിരികുന്നത്  predestniantion ലൂടെ  സുപരിചിതനായ  Ethan Hawke ആണ്  വളരെ കൂള്‍  ആയൊരു  ക്യാരക്ക്റ്റര്‍  ആണ് Hawke ന്റെ Mason Sr.12വര്ഷം  കൊണ്ട്  ഈ കുടുംബത്തില്‍  സംഭവിക്കുന്ന മാറ്റങ്ങള്‍  അമ്മയുടെ  പുനര്‍വിവാഹങ്ങള്‍,മാറികൊണ്ടിരിക്കുന്ന  താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസം ഇതൊക്കെ  അവരില്‍  ഉളവാകുന്ന  മാറ്റങ്ങള്‍, ഒരു കുട്ടി ഒരു individual ആയി മാറുമ്പോള്‍ അമേരിക്കന്‍  കുടുംബവ്യവസ്തയില്‍  വരുത്തുന്ന  മാറ്റം ഇതൊകെ  ചിത്രം  പറഞ്ഞു പോകുന്നുണ്ട്.

സാധാരണയായി ഹോളിവുഡ് സിനിമകളില്‍ കാണുന്ന  കെട്ടുമാറാപ്പുകളും പോഷ് ജീവിതവും  ഇല്ലാത്ത  സുന്ദരമായ  സിമ്പിള്‍  ആയൊരു  സിനിമാനുഭവം, അമേരിക്കന്‍  ജീവിത  ശൈലികളിലെ  നല്ലതും  ചീതയും എടുത്തു  കാണിക്കുന്നു. അമ്മയും  അച്ഛനും അവരുടെ ബന്ധങ്ങളിലെ  വിള്ളലും  മക്കളില്‍  ഉണ്ടാകുന്ന  ഇന്ഫ്ലുവേന്‍സ്  വ്യകതമായി  കാണിച്ചിരിക്കുന്നു, നമ്മുടെ  നാട്ടില്‍ നെറ്റി ചുളിച്ചു മാത്രം ഓര്‍ക്കാന്‍  പറ്റുന്ന സീനുകള്‍ ഒന്നാണ്, അച്ഛന്‍ മക്കള്‍ക്  നല്‍കുന്ന ചില  ഉപദേശങ്ങള്‍, ചുരുക്കി  പറഞ്ഞാല്‍  അമേരിക്കന്‍  കല്ച്ചരിന്റെ  ഒരു നേര്‍ രൂപം ആണ് ഈ ചിത്രം. 2.45hr ദൈര്‍ഘ്യം  ഉണ്ടായിട്ടു പോലും  അത്  കാണുന്നവരില്‍ മുഷിപ്പ്  ഉണ്ടാക്കാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പ്രശംസിനീയമാണ്. അഭിനേതാക്കളുടെ  പ്രകടനം  തികച്ചും സ്വാഭാവികമയിരുന്നു എല്ലാവരും  സ്വന്തം  റോളില്‍  മികച്ചു  നിന്നു, Ethan Hawke ന


ഞാന്‍  കാണുന്ന  Richard Linklater ന്റെ ആദ്യ സിനിമയാണ്  ബോയ്ഹൂദ് പക്ഷെ  ഒരു സംശയവുമില്ലാതെ  പറയം പുള്ളിയുടെ  മാഗ്നം ഒപുസ്  ആണ് ബോയ്ഹൂദ്, ഇങ്ങനെ  ഒരു സിനിമയെ പറ്റി ചിന്ദിക്കാനും  അത്  ഇത്ര  പെര്‍ഫെക്റ്റ് ആയി  ചെയാനും  ഒരു  ജീനിയസിന്  മാത്രമേ  കഴിയൂ.

വാല്‍കഷണം : പുള്ളിക്ക് ഈ ചിത്രം  പൂര്‍ത്തിയാക്കാന്‍  കഴിഞ്ഞിലെങ്കില്‍, Ethan Hawke നോട്‌ അത് സംവിധാനം ചെയാന്‍  പുള്ളി പറഞ്ഞിരുന്നത്രെ.

No comments:

Post a Comment