Wednesday, 13 July 2016

സുര്യകാന്തിയെ തേടി......!


muthanga forest

ലക്ഷ്യമിലാത്ത ഒരു യാത്ര പോകാന്‍ എല്ലാവര്ക്കും താല്പര്യം ഉണ്ടാകും.... ഞങ്ങള്‍കും ഉണ്ടായിരുന്നു ഒരു ലക്ഷ്യം ഇല്ലാതെ ചുമ്മാ ബൈക്കില്‍ ഒരു പോക്ക് പോണം എന്ന്പക്ഷെ എല്ലാര്ക്കും സിനിമയിലെ പോലെ അങ്ങ് പോകാന്‍ പറ്റിലാലോ....അത് കൊണ്ട് ഒരു കറക്കം കറങ്ങി വരാം എന്ന് തീരുമാനിച്ചു സുര്യകാന്തി സീസണ്‍ ആയത് കൊണ്ട് ഗുണ്ടല്‍പെട്ട ഉറപ്പിച്ചു. അപോഴാനു മുതുമലയും ബന്ദിപൂരും കഴിഞ്ഞ വര്ഷം ആ വഴി വയനാടെക് വന്ന യാത്രയും മനസിലേക്ക് വന്നത് എന്നാല്‍ പിന്നെ അങ്ങനെ പോകാം എന്ന് തീരുമാനിച്ചു. കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് തന്നെ അവസാനിക്കുന്ന 320 കിലോമീറ്ററോളമുള്ള ഒരു പ്രദക്ഷിണം....

nadukani churam nadugani
അല്പം വിശ്രമം

അങ്ങനെ ജൂലൈ 9 ശനിയാഴ്ച ഞങ്ങള്‍ 3പേര് യാത്ര തുടങ്ങി ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ ഹരി കൃഷ്ണ കോളെജിലും അതിന് മുന്പുംയിട്ടും തുടങ്ങിയ സൗഹൃദം തുല്യ ദുഖിതര്‍ തുല്യ സന്തോഷമുള്ളവര്‍... യാത്രകള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആവേശമായിരുന്നു...അത്ര തിരക്ക് പിടിച്ചതല്ലെങ്കിലും ഇടയ്കെങ്കിലും മടുപ്പിക്കുന്ന സോഫ്റ്റ്‌വയര്‍ ലോകത്ത് നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഞങ്ങളുടെ ഓരോ യാത്രയും. കൂട്ടതിലെ ഏക ബുള്ളറ്റ് ഉടമ കൃഷ്ണ വണ്ടി നല്ല കണ്ടിഷന്‍ അല്ലാത്തതിനാല്‍ എടുത്തില്ല അതുകൊണ്ട് തന്നെ എന്‍റെയും ഹരിയുടെയും അപാച്ചെ എടുത്തായിരുന്നു യാത്ര. കോഴിക്കോട് - മാവൂര്‍ - എടവന്ന- നിലംബൂര്‍ വഴി 11മണിയോട് കൂടി ഞങ്ങള്‍ നാടുകാണിയെതി കോഴിക്കോട് നിന്ന് കൂടെയുണ്ടായിരുന്ന മഴ വഴിയിലെവിടെയോ വെച്ച് പിരിഞ്ഞു പോയിരുന്നു എന്നാലും കോട്ടിന്റെയും ജാകെന്റിന്റെയും ഇടയിലൂടെ തണുത്ത കാറ്റ് അരിച് കേറുന്നത് ഒരു സുഖമുള്ള കാര്യമായിരുന്നു.....
ഉച്ചയോടു കൂടി ഞങ്ങള്‍ ഗൂഡലൂര്‍ കഴിഞ്ഞ് മുതുമല ഫോരെസ്റ്റില്‍ കയറി മുന്പ് വന്നിടുള്ള അനുഭവം വെച്ച് ഗജവീരന്മാരെ കാണാം എന്ന ആഗ്രഹം പേറിയാണ് വന്നത് എന്നാല്‍ പൊടിക് പോലും ഒരാളെയും പുറത്തേക് കണ്ടില്ല പക്ഷെ മാനുകളും... കാട്ടുപോത്തുകളും അടക്കം ഒന്ന് രണ്ട് പേരുടെ ദര്‍ശനം കിട്ടി... കാട്ടില്‍ ഏറ്റവും അപകടം പിടിച്ച ജീവി കാട്ടുപോത്താനെന്നു വയനാട് ഉള്ള ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍മയില്‍ ഉള്ളത് കൊണ്ട് അവിടെ നിര്‍ത്താന്‍ പോയില്ല... പക്ഷെ കുടുംബസമേതം വന്ന ഒന്ന് രണ്ടു വണ്ടികള്‍ അതിന്‍റെ അടുത്തേക് വണ്ടി ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുകുന്നത് കണ്ടു അത് അപകടം വിളിച്ചു വരുതലാണ് അവര്‍ക്ക് ചെറിയൊരു മുന്നറിയിപ് കൊടുത്തു ഞങ്ങള്‍ മുന്നോട്ട് നീങ്ങി....
mudumala tiger reserve

അങ്ങനെ തമിഴ്നാട് കഴിഞ് കര്‍ണടാകയിലെ ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലെത്തി അവിടെയും കാര്യമായ വന്യജീവി ദര്‍ശനം ഒന്നും കിട്ടിയില്ല പലപ്പോഴും ഞങ്ങള്‍ മാത്രമായിരുന്നു ആ റോഡിലെ യാത്രികര്‍...ബന്ദിപൂര്‍ കഴിഞ്ഞപ്പോ കൂട്ടത്തില്‍ വിഷപിന്റെ അസുഖമുള്ള കൃഷ്ണ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി... അപ്പൊഴാണ് വഴിയരികില്‍ തണ്ണിമത്തന്‍ വില്കുന്നത് കണ്ടത് 10-12 എണ്ണമുള്ള ഒരു ചാക്കിന് 300രൂപ ഒരെണ്ണത്തിനു 30രൂപ !!! നാട്ടില്‍ ഒരു കിലോയുടെ വില.... അത് ഒരെണ്ണം വാങ്ങി കഴിച്ചു.... നല്ല തണുപ്പും മധുരവും, ആ ചൂടില്‍ അത് ഒരു സുഖമായിരുന്നു വല്യ വണ്ടി വല്ലതും ആയിരുന്നുവെങ്കില്‍ കുറച്ചു വാങ്ങി നാട്ടില്‍ കൊണ്ട്പോയി മറിച് വില്കായിരുന്നു! വയറു നിറഞ്ഞപ്പോള്‍ ബാക്കി വഴിയില്‍ കണ്ട ഒരു പുള്ളിക് കൊടുതിട് ഞങ്ങള്‍ നീങ്ങി!
gundalpett sunflower suryakanthi

കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ കണ്ണ് കുളിര്കുന്ന കാഴ്ച കണ്ടു റോഡിന്‍റെ ഇരു വശത്തുമായി ഏക്കര്‍ കണക്കിന് വിസ്തൃയില്‍ വിരിഞ്ഞു നില്‍കുന്ന സുര്യകാന്തി പാടങ്ങള്‍ ഒറ്റനോട്ടത്തില്‍ മഞ്ഞപട്ടു വിരിച്ചു വെച്ചത് പോലെ തോന്നി, പിന്നെ ഒന്നും നോക്കിയില്ല വണ്ടി നിറുത്തി ചാടി ഇറങ്ങി ചറ പറാ ഫോട്ടോയെടുത്തു...കൃഷ്ണയുടെ പുതിയ DSLR വെച്ചുള്ള ഫോട്ടോ പരീക്ഷണങ്ങള്‍ഓരോ മോഡും ഇട്ടു നോക്കി... അത് കഴിഞ്ഞു പിന്നെയും മുന്നോട്ട്...3മണിയോടെ ഗുണ്ടല്‍പെട്ട കഴിഞ്ഞു...പിന്നെയും കുറെ സുര്യകാന്തിപാടങ്ങള്‍... ചിലയിടത്ത് ഫോട്ടോ എടുക്കാന്‍ 50രൂപ വരെ വാങ്ങുന്നുണ്ട് അവിടെ ഒന്നും കേറി മണ്ടത്തരം പറ്റരുത് ഫ്രീയായിടുള്ള ഒരു പാട് പാടങ്ങള്‍ ഉണ്ട്...പിന്നെ വഴിയരുകില്‍ ഒരു പാട് പച്ചക്കറികടകള്‍ ഉണ്ട് നാട്ടിലെക്കള്‍ പകുതി വിലയിലും താഴെ നല്ല ഫ്രഷ്‌ പച്ചകറികള്‍ കിട്ടും ഞങ്ങളും കുറച് വാങ്ങി നല്ല പയരുകളും.....പിന്നെ വഴിയിലെവിടെയോ വെച്ച് പിരിഞ്ഞു പോയ മഴ തിരിച്ചു വന്നു.... ചെറുതായി പൊടിഞ്ഞു തുടങ്ങി പിന്നെ ഉള്ള കൊട്ടും ജാകെറ്റും വലിച് കേറ്റി യാത്ര തുടര്‍ന്ന്....
muthanga forest bathery

മുത്തങ്ങ കാട്ടില്‍ കയറിയപ്പോയെക്കും മഴ മാറി നിന്നു നല്ല തെളിഞ്ഞ കാലാവസ്ഥ......ചുറ്റും കണ്ണോടിച്കൊണ്ട് മുന്നോട്ട് പോയി.... മുത്തങ്ങയിലൂടെ ഒറ്റയ്ക്ക് ഓടിക്കാന്‍ തന്നെ രസമാണ്.... നല്ല നീണ്ട വൃത്തിയുള്ള റോഡ്‌...കൃത്യമായ ദൂരങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും ഉണ്ട്...ഹോളിവുഡ് സിനിമകളില്‍ കണ്ടിടുള്ള അമേരിക്കന്‍ കണ്ട്രി സൈഡ്നെ അനുസ്മരിപികുന്ന പ്രകൃതി...നല്ല കാറ്റ്... മനസ്സ് ശാന്തമാകാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം... പക്ഷെ കാട്ടിലെ താമസക്കാരെ ആരെയും കാണാന്‍ പറ്റിയില്ല...അകെ കാട് ഇളകുന്നത് കണ്ടത് മാത്രമണ്‌ ഉള്ളത്....വഴിയില്‍ വെച്ച് കണ്ട സുഹൃത്ത് പറഞ്ഞതനുസരിച് ആനയെ കാണാന്‍ സ്പീഡ് കൂട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.... പിന്നെ നേരെ കല്‍പെറ്റ ലക്ഷ്യമാകി വിട്ടു.... കൂടെ മഴയും... മഴയുടെ ഏറ്റവും സുന്ദരമായ കാഴ്ച വയനാട് വന്നാലാണ് കാണാന്‍ പറ്റുകയെന്ന് പലപ്പോഴും തോന്നിയിടുന്ദ്.... മഴയത് വയനാടന്‍ ഗ്രാമങ്ങള്‍ക്ക് പ്രത്യേക ഭംഗിയാണ്.....വൈകുന്നേരത്തോടെ കല്‍പെറ്റ എത്തി മറ്റൊരു സുഹൃത്തിനെയും കണ്ടു ഫുഡും കഴിച് മഴയില്‍ നനഞ്ഞു കൊഴികൊടെക്.... മഴയത്തും താമരശ്ശേരി ചുരം...ഒന്‍പതാംവളവില്‍ കുടുംബങ്ങള്‍ അടക്കം ഒരുപാട് പേരുണ്ടായിരുന്നു.... ദൂരെ മിന്നാമിങ്ങു കൂട്ടം പോലെ ഓരോ ചെറുപട്ടണങ്ങളും കാണാമായിരുന്നു....ചുരമിറങ്ങി നാടിലെക്....ഒന്‍പതു മണിയോടെ വീടിലെത്തി... രാത്രി കിടന്നുറങ്ങുമ്പോ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം.....ഒരു ആത്മസംതൃപ്തി... യാത്രകള്‍ മരുന്നാണ് എല്ലാത്തിനു....
ഹരി , ഞാന്‍,കൃഷ്ണ

No comments:

Post a Comment