Wednesday, 23 November 2016

Confession - 2010- Japan


കൊറിയക്കര്‍ക്ക് മാത്രമല്ല പ്രതികാര കഥകള്‍ നന്നായിട്ട് അവതരിപ്പിക്കാന്‍ കഴിയുക എന്നത് Confession എന്ന ജപനീസ് ചിത്രം കണ്ടപ്പോഴാണ് മനസിലായത്. ജുവനൈല്‍ നിയമം കാരണം 13വയസില്‍ താഴെയുള്ള ഒരു കുട്ടി കുറ്റം ചെയ്താല്‍ അവനെ ശിക്ഷിക്കാന്‍ ജപ്പാനില്‍ നിയമമില്ല അത് കൊണ്ട് തന്റെ കുഞ്ഞിനെ കൊന്ന തന്‍റെ രണ്ടു വിദ്യാര്‍ത്ഥികളോടുള്ള ഒരു ടീച്ചറുടെ പ്രതികാരമാണ് പ്ലോട്ട്, എന്നാല്‍ ചോരചിന്തിയുള്ള ഒരു പ്രതികാര കഥയല്ല "Confessions", 'കൊറിയന്‍ ക്ലാസ്സിക്‌ ഒള്ട്ബോയ് പോലെ തികച്ചും വ്യതസ്തമായ രീതിയില്‍ ഒരു മെന്റല്‍ ഷോക്ക്‌ ലൂടെയാണ് ഇവിടെ പ്രതികാരം ചെയുന്നത്, കുറ്റവാളികളുടെ ഭാഗത്ത് നിന്നുള്ള കഥയും വളരെ വ്യത്യസ്തമായി അവതരിപിചിരികുന്നു. വളരെ പതിഞ്ഞ താളത്തില്‍ കഥപറയുന്ന എന്നാല്‍ ഒരു നിമിഷം പോലും ബോറടിപിക്കാത്ത കിടിലന്‍ മേക്കിംഗ് ആണ് പ്രത്യേകത , ഈ ചിത്രം 2010 ഓസ്കാര്സിനു ജപ്പാന്‍റെ ഒഫീഷ്യല്‍ എന്‍ട്രി ആയിരുന്നു.

No comments:

Post a Comment