Monday 25 April 2016

Deadpool - Kick Ass! Fun!


Deadpool (2016) -  The Review

Director: Tim Miller
Writing Credits:  Rhett Reese ,Paul Wernick, Fabian Nicieza and Rob Liefeld

   

Friday 15 April 2016

The Jungle book - ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്!


The JungleBook (2016) - Review 

Director - Jon Favreau

Adapted Story -  "The Junglebook" Rudyard Kipling

Screenplay - Justin Marks

Initial release: April 6, 2016

http://movies.disney.in/the-jungle-book-2016

ജംഗിള്‍ ബൂകിനെ  കുറിച്ച്  ഒരു ആമുഖത്തിന്റെ  ആവശ്യമില്ല ഞാനടക്കമുള്ള തൊന്നൂരുകളിലെ കുട്ടികളുടെ ഞായറാഴ്ച്ചകിലെ ആശ്വാസം ആയിരുന്നു മ്വൊഗ്ലിയും ബാഗീരയും ബാലുവും  എല്ലാം. ദൂരദര്‍ശന്‍  മാത്രം  ഉള്ള  ഒരു സമയത്ത്  മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍  ഒന്നും അറിയാത്ത  സമയതെ സൂപര്‍ ഹീരോകള്‍ ആയിരുന്നു ഇവരോകെ. അത്  തന്നെയാണ് ജംഗിള്‍ ബൂക്ക്  കാണാനുള്ള  പ്രചോദനവും.

എല്ലാവര്ക്കും സുപരിചിതമായ കഥയെ വലിയ പൊടിപ്പും  തൊങ്ങലും ഒന്നും  വെക്കാതെ  തന്നെ അവരതിപിചിരിക്കുന്നു കാട്ടില്‍ അകപെടുന്ന മനുഷ്യകുട്ടിയെ എടുത്ത് വളര്‍ത്തുന്ന അകീലയും രക്ഷയും  അടങ്ങിയ ചെന്നായ കൂട്ടവും ബഗീര എന്നാ കരിമ്പുലിയും ബാലു കരടിയും  ഷേര്‍ഖാനും എല്ലാരും  പുതിയ ജംഗിള്‍ബൂകിലും ഉണ്ട്, എന്നാല്‍ പഴയ ജംഗിള്‍ ബുക്കിലുള്ള കാ എന്ന പെരുമ്പാബിനു ഇവിടെ ഒരു നെഗറ്റീവ്  ഇമേജ് ആണ്. അധികം നാടകീയത ഒന്നും ഇല്ലാത്ത ഒരു തുടക്കമാണ്‌ ജം\ഗിള്‍ബൂകിലെത്  അതിന്റെ  ആവശ്യം  ഇല്ല  എന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ക് തോന്നിയിരുന്നെക്കം.

മേകിംഗ് & അനിമേഷന്‍

മികച്ച മേകിംഗ് ആണ് ജംഗിള്‍  ബൂകിലെത് ഇന്ത്യന്‍ വനാന്തരങ്ങളുടെ ഭംഗി അത് പൂര്നതയോട് കൂടി അവതരിപിചിചിരിക്കുന്നു. അനിമേഷനും നല്ല നിലവാരം  പുലര്തിയിടുന്ദ് മോഷന്‍  ക്യാപ്ചാര്‍ ആണോന്നു സംശയമുണ്ട്. അവതാരിലും മറ്റും വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്ന അതെ  സ്റ്റുഡിയോ ആണ് ജംഗിള്‍ബൂകിലും വിഎഫ്എക്സ് കൈകാര്യം ചെയ്തിടുല്ലത്. നിലവാരത്തിലുള്ള 3ടിയും ജംഗിള്‍ബൂകില്‍ എടുത്ത് പറയവുന്ന്നതാണ്.

കഥാപാത്രങ്ങള്‍ , പ്രകടനം

മ്വോഗ്ലിയായ് അഭിനയിചിരികുന്നത്  ഇന്ത്യക്കാരനായ നീല്‍സേതി എന്ന ബാലന്‍ ആണ്  എടുത്ത് പറയാവുന്ന പ്രകടനം ആണ് നീലിന്റെത്, കാടില്‍ ജനിച്ചു വളര്‍ന്ന കുട്ടിയുടെ മാനറിസങ്ങളെല്ലാം വളരെ തന്മയത്വതോടെ  അവരിപ്പിചിരികുന്നു. മ്വോഗ്ലിയെ എടുത്തു വളര്‍ത്തിയ ചെന്നായ ദമ്ബതികള്‍ അകെലയും രക്ഷയും മിതമായ പക്വതയുള്ള പെര്ഫോമെന്‍സോടെ സിനിമയിലുണ്ട്. Ben Kingslee യുടെ  ശബ്ദത്തിലൂടെ എത്തുന്ന ബഗീര ഉത്തരവാതിതമുള്ള രക്ഷകര്താവിന്റെ റോളും ഭംഗിയായി  നിര്‍വഹിച്ചിരിക്കുന്നു. മടിയനും സരസനും സംഗീത പ്രിയനുമായ ബാലുക്കരടി സിനിമയില്‍ ഉടനീളം ചിരി പടര്‍ത്തുന്നുണ്ട്, മ്വോഗ്ലിയെ വേട്ടയാടുന്ന ഷേര്‍ഖാന്‍ ഭീതിപരതുന്നുന്ദ് ചില സീനുകളിലെ പെട്ടെന്നുള്ള ഭാവവ്യത്യ്സങ്ങളും സംഘട്ടനവും കുട്ടികളെ പേടിപ്പിക്കാന്‍  പോന്നവയാണ് ഇദ്രിസ് എല്ബയുടെ ശ്ബ്ദവ്യതിയാനങ്ങള്‍ അതില്‍ എടുത്ത്  പറയേണ്ടതാണ്‌. സ്കാര്‍ലെറ്റ് ജോണ്‍സന്‍റെ ശബ്ദത്തിലൂടെ കാ ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്നു. കിംഗ്‌ ലൂയിടെ കഥാപാത്രവും നല്ല  കഥാപാത്രങ്ങള്‍ എല്ലാം മെച്ചപെട്ട പ്രകടനം തന്നെയാണ് കാഴ്ച്ചവെകുന്നത്. John Dibney യുടെ സംഗീതവും ബാക്ക് ഗ്രൌണ്ട് മുസികും  മികചതായിരുന്നു.

ഒരു ഗംഭീര ദൃശ്യാവിഷ്കാരമാണ് ജംഗിള്‍ബൂക്ക്, കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങള്‍ ജീവനുള്ളത് പോലെ മുന്പിലെതുന്നത് നൊസ്ടല്ജിയയും പേറി തീയട്ടെരില്‍  എത്തുന്ന  പ്രേക്ഷകന് ഒരു നയനസുഖം തന്നെയാണ്, സാധാരണ അനിമേഷന്‍ സിനിമകളില്‍ കാണാരില്ലാത്ത ചടുലമായ സംഗഘട്ടനങ്ങളും ശബ്ദവ്യന്യസങ്ങളും  ജംഗിള്‍ബൂകിനെ വെറും കുട്ടികല്കുള്ള സിനിമ എന്ന ലേബലില്‍ നിന്ന് സംവിധായകൻ Jon Favreau പുറത്ത് എത്തിക്കുന്നു.ശെരിക്കും തീയട്ടെരില്‍ നിന്ന് 3ടിയില്‍ തന്നെ  ആസ്വടികേണ്ട ഒരു ദ്രിശ്യാവിശ്കാരം ആണ് ജംഗിള്‍ബൂക്ക്.