രാജീവ് രവിയുടെ സിനിമ അത് തന്നെയാണ് കമ്മട്ടിപാടം കാണാൻ ഉള്ള ഏറ്റവും വലിയ ഇന്സ്പിരേഷൻ....
ഒരു നഗരം വികസികുമ്പോൾ തകരുന്നത് അവിടുത്തെ താഴെകിടയിൽ ജീവിക്കുന്ന തീര്‍ത്തും സാധാരണക്കാരായ ആളുകളുടെ ജീവിതരീതിയാണ് ജീവിതമാണ് അതാണ് കമ്മട്ടിപ്പാടം കൈകാര്യം ചെയുന്ന വിഷയവും .
രാജീവ് രവിയുടെ മുൻ സിനിമകളെ പോലെ തന്നെ യാധാർത്യതോട് ചേർന്ന് നില്കുന്ന സിനിമ അനുഭവം തന്നെയാണ് കമ്മട്ടിപാടവും എന്നാൽ മുൻ ചിത്രങ്ങളെ അപേക്ഷിച് അതിനെക്കാൾ സിനിമാറ്റിക് എലമെന്റ്സ് കൂടുതലാണ് കമ്മട്ടിപ്പാടത്ത്.
കൊച്ചി എന്ന നഗരം ജനികുന്നതിനു മുന്‍പ് എറണാകുളം നഗരത്തിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന കമ്മട്ടിപ്പാടം എന്ന ഗ്രാമത്തിലെയും അവിടെ ജീവിചിരുന്ന്വരുടെയും കഥയാണ് കമ്മട്ടിപാടം. കാര്‍ഷികവൃത്തിയിൽ ജീവിച്ചിരുന്ന ഒരു സമൂഹം കൃഷിയുടെ അധപതാനത്തോടെ മാറുന്ന നഗരത്തിന്റെ വിഴുപ്പലകുന്ന ജോലികളിലേക് ഇറങ്ങി ചെല്ലുന്നതയാണ് കനികുന്നത്. നമ്മുടെ ഇടയിൽ തന്നെയുള്ള എന്നാൽ ആരാലും പറയാത്ത ഒരു സമൂഹത്തിന്റെ കഥ. ഒരു സിനിമയിൽ ചേരി കാണികുന്നത് ഗുണ്ടകളെയോ മറ്റോ അന്വേഷിച് പോകുന്ന സ്ഥലമായോ മറ്റു അസന്മാര്ഗിക പ്രവര്തികല്ക് വളം വെച്ച് കൊടുക്കുന്ന സ്ഥലമായോ മാത്രമാണ് എന്നാൽ കമ്മട്ടിപാടത്തിൽ രാജീവ് രവി കാണിക്കുനത് ഇതൊന്നുമല്ല. നമ്മുടെ ചുറ്റുമുള്ള യാധാര്ധ്യതിലേക് ക്യാമെറ തിരിച്ച് കാണിക്കുന്നത് ഞെട്ടിപികുന്ന കാഴ്ചയാണ് ചോരയും വിയര്‍പ്പും കണ്ണീരും ചിരിയും കലര്‍ന്നൊരു വ്യത്യ്സ്ത്മായ ചായകൂട്ട്. വയലൻസും കഥാപാത്രശ്രിഷ്ടിയും കാരണം ബ്രസീലിയൻ ക്ലാസ്സിക് "City Of God " മായ് വളരെയധികം സാമ്യത പുലർതുന്നുന്ദ് കമ്മട്ടിപ്പാടം.
http://
നായക കഥാപാത്രമായ കൃഷ്ണൻ ആയി ദുൽഖർ നല്ല പ്രകടനമാണ് കാഴ്ച വെച്ചത് , കൃഷ്ണൻ ദുല്കരിനു ഒരു ചലങ്ജിംഗ് കഥാപാത്രമായിരുന്നില്ല. പ്രകടനത്തിൽ യഥാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചത് രണ്ടു പേരാണ് വിനായകനും ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപിച്ച നടനും. വിനായകനും ബാലൻ ചേട്ടനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഹോട്ടലിൽ നിന്നും ചാടുന്ന സീനോകെ പ്രശംസനീയമാണ്. ഒന്ന് രണ്ടു സീനിൽ മാത്രം പ്രത്യക്ഷപെട്ട സൌബിന്റെ പ്രകടനവും ഞെട്ടികുന്നതയിരുനു. സുരാജ് , ഷൈൻ ടോം ചാക്കോ എന്നീ ബാക്കി സഹതാരങ്ങളും നല്ല പ്രകടനം തന്നെയണ് കാഴ്ചവെച്ചത് .
മധുനീലകണ്ടന്റെ ക്യാമറയും നന്നായിരുന്നു എഡിട്ടിംങും നന്നായിരുന്നു, രാജീവ് രവിയുടെ ട്രേഡ് മാർക്ക് രാത്രി ഷോട്ടുകൾ ഒരുപാടുണ്ട് കമ്മട്ടിപാടതിലും. സംഗീതവും നല്ല നിലവാരം പുലര്‍ത്തി ആദി ഭഗവാൻ എന്ന ഗാനം നല്ല ട്രീറ്റ് ആയിരുന്നു.
3മണികൂർ ദൈര്‍ഘ്യമുള്ള ചിത്രം പലയിടത്തും അല്പം ലാഗ് ഉണ്ടായിരുന്നെങ്കിലും അത് അത്രയ്ക്ക് എനിക്ക് അനുഭവപെട്ടില്ല, മലയാള സിനിമയിൽ ഇന്ന് വരെ ഞാൻ അറിഞ്ഞിട്ടിലാത്ത ഒരു അനുഭവമായിരുന്നു കമ്മറ്റിപ്പാടം. സിനിമ കഴിഞ്ഞിട്ടു കമ്മട്ടിപടം മനസിൽ ഉണ്ടായിരുന്നു. യഥാര്‍ഥ ജീവിതത്തിൽ എല്ലാരും വെളുത് തുടുത്ത് ആയിരികില്ല ഉണ്ടാകുക കറുപ്പും വെളുപ്പും നിറഞ്ഞതാണ് ലോകം, നിറത്തിന്റെയും ഭംഗിയുടെയും അളവുകൊലില്ലതെ യാഥാധ്യർത്തെ മനസിലാക്കാൻ കഴിയും എന്ന് ഉണ്ടെങ്കിൽ മാത്രം കമ്മട്ടിപാടത്തിനു ടിക്കറ്റ് എടുക്കുക.
Nice review....
ReplyDeleteThanks Mate :)
Delete