Tuesday, 6 October 2015

Oldboy, I Saw The Devil, The Raid Redemption !

olboy i saw the devil raid redemption

കഴിഞ്ഞ ഒരാഴ്ചകുളില്‍ ഞാന്‍ കണ്ട 3 വിദേശ സിനിമകളുടെ ഒരു അവലോകനം
Olboy(Korean) , I Saw The Devil (Korean),The Raid Redemption (Indonesian )
NB : ഇത് ഒരു റിവ്യൂ അല്ല

കൊറിയന്‍ സിനിമകള്‍ക് ആഗോളതലത്തില്‍ ഒരു സ്വീകാരിത നല്കിയ സിനിമ. Choi Min-sik എന്ന കൊറിയന്‍ നടനോടും കൊറിയന്‍ ത്രില്ലര്‍ സിനിമകളോടും ഒരു ആരാധന തോന്നാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ് പ്രതികാര കഥകള്‍ ഒരുപാട് നമ്മള്‍ കണ്ടിടുണ്ട് എന്നാല്‍ അതിനെല്ലാം മേലെ വേറെ ഒരു ലെവേലാണ് ഈ പടം, കിടിലം കൊള്ളിക്കുന്ന സസ്പെന്സുകളും ഒരു അസാധ്യ ക്ലൈമാക്സും ഒരുക്കി വെച്ചിരിക്കുന്നു ഒരു മുന്‍വിധികളും ഇല്ലാതെ കാണുക, One of The Best Revenge Movie In World cinema smile emoticon

2. I Saw The Devil (Korean)

http://www.imdb.com/title/tt1588170

ഒരു മഞ്ഞുകാല രാത്രിയില്‍ ഒരു പെണ്‍കുട്ടി മരണപെടുന്നതില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്, തുടര്‍ന്ന് പെണ്‍കുട്ടിയുടെ സീക്രട്ട് ഏജന്റ് ആയ ഭര്‍ത്താവ് കൊലയാളിയെ തേടിയിറങ്ങുന്നു, കൊലയാളിയെ കണ്ടുപിടിച്ച ശേഷവും അയാളെ കൊലപെടുതാതെ വെറുതെ വിടുന്നു തുടര്‍ന്നങ്ങോട്ട് സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിളുടെ കടന്നു പോകുകയാണ് ചിത്രം, ഒരു പാട് സസ്പെന്സുകളും വികാരധീനയമായ മൂഹുര്തങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. ക്ലൈമാക്സില്‍ ഒരു ഗംഭീര പസില്‍ ഒരുക്കി വെച്ചാണ്‌ ചിത്രം അവസാനിപ്പികുന്നത്. നായകനോപ്പമോ അതിനുമെലെയോ കണക്കാവുന്ന വില്ലന്‍ കഥാപാത്രമായി Choi Min-sik ഗംഭീര പെര്‍ഫോമെന്‍സ് ആണ് കാഴ്ചവെയ്ക്കുന്നത്. ഹീത്ത് ലെഡ്ജരുടെ ജോകെരിനു ശേഷം എന്നെ ഇത്ര ഇമ്പ്രെസ്സ് ചെയിച്ച മറ്റൊരു വില്ലന്‍ ആണ് Choi Min-sik ന്‍റെ Kyung‑Chul ഒരു പോയിന്‍റില്‍ നായകന്‍റെ വഴിക്ക് മാത്രം പോകുകയാണെന്ന് തോന്നുന്ന ചിത്രത്തെ വില്ലനും കൂടി തുല്യപ്രാധാന്യമുള്ളത്തിലേക്ക് എത്തിക്കുന്നത് Choi Min-sik ന്‍റെ പെര്ഫോമെന്‍സ് കൂടിയാണ്. കൊറിയന്‍ ചിത്രങ്ങളില്‍ കാണുന്ന വയലാന്‍സിന്‍റെ അതിപ്രസരവും മറ്റും കുറച്ചുടെ കൂടുതല്‍ ആണ് I Saw The Devil അതോകെ കണ്ടിരിക്കാന്‍ പറ്റും എന്നുള്ളവര്‍ കാണുക.

3.The Raid Redemption (Indonesian )

http://www.imdb.com/title/tt1899353

Raid സീരിസിലെ ആദ്യ ചിത്രം ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു അധോലോക നായകനെ കൊലപെടുത്താന്‍ ഇറങ്ങുന്ന കമ്മാന്‍ണ്ടോ ടീമും ഓപ്പോസിറ്റ് ടീമും തമ്മിലുള്ള അടിയും ഇടിയും വെടിവൈപ്പും ഒക്കെയാണ് കഥ.പക്ഷെ കണ്ണഞ്ചിപ്പികുന്ന ആക്ഷന്‍ ആണ് ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ, ചോരകളിയാണ് മൊത്തം.കാണാന്‍ ഒരവിഞ്ഞ ലുക്ക്‌ ആയ മാഡ് ഡോഗ് എന്ന് വിളിക്കുന്ന ആ പുള്ളി കിടിലം ആണ് പിന്നെ നായകന്‍ ആയ ഇകോ ഉവയിസ്‌ ,പുള്ളി തന്നെയാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും. ആക്ഷന്‍ പ്രേമികള്‍ക്ക് ഇഷ്ടപെടും!

No comments:

Post a Comment