2001 : A Space Odyssey
വിഖ്യാത സംവിധായകന്‍ സ്റ്റാലി കുബ്രിക് (Stanley Kubrick) സിനിമാ ലോകത്തിനു നല്‍കിയ സ്പേസ് ട്രാവല്‍ മസ്റെര്പീസ്. മനുരാഷിയുടെ പരിണാമതിന്‍റെ 3 ഘട്ടങ്ങലിലുടെയും കടന്ന് പോകുന്ന ഒരു ചലച്ചിത്രാവിഷ്ക്കാരം.
ഒരു സിനിമ എന്നതില്‍ ഉപരി 2001 : A Space Odyssey ഒരു യാത്രയാണ് മനുഷ്യരാശി ഉലപ്പ്തി മുതല്‍ പതനം വരെയും അതിനപ്പുറവും പോകുന്ന ഒരു യാത്ര. സിനിമ കാണുന്ന ഓരോരുത്തരും ആ യാത്രയിലാണ് ആ യാത്ര ചിലപ്പോള്‍ മടുപ്പായി തോന്നിയേക്കാം ചിലപോ പുതിയൊരു അനുഭൂതി നല്കിയേക്കാം അത് നിങ്ങള്‍ക്ക് ആ യാത്രയില്‍ ഉള്ള താല്പര്യം പോലെയിരിക്കും. ഒരു പാട് മൂല്യങ്ങളും ഈ സിനിമ മുന്നോട്ട് വെയ്കുന്നുന്ദ്, ഭൂമിയില്‍ എല്ലാറ്റിനും അധിപനയായ മനുഷ്യനു ഭൂമിക് പുറത്തുള്ള ലോകത്ത് എത്തുമ്പോള്‍ തന്റെ കഴിവുകള്‍ മതിയാകാതെ വരുന്നു, അവന്‍ എല്ലാം വീണ്ടും മനസിലാകുകയും പടികെണ്ടിയും വരുന്നു അവനു അവന്‍റെ സൃഷട്ടികളെ തന്നെ അശ്രയികേണ്ടി വരുന്നു അത് ഒരു ഘട്ടത്തില്‍ അവനെ തന്നെ ഭരിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍ എത്തുബ്ബോള്‍ അവന്‍ തന്‍റെ ഏറ്റവും ഭൌതികമായ കഴിവുകള്‍ വെച് അതിനെ മറികടക്കുന്നു. പക്ഷെ അനന്തമായ തലത്തില്‍ ഉള്ള പ്രപഞ്ചയാത്രയില്‍ മനുഷ്യന്‍ മറ്റൊരു പരിണാമതിലുടെ കടന്നു പോകുന്നതായും സംവിധായകന്‍ വരച്ച്കാണിക്കുന്നു. മറ്റൊരു കൌതുകമായ കാര്യം ഓരോ പരിണാമ ഘട്ടത്തിലും സംവിധയകന്‍ ഒരു മോനോലിത് ളുടെ കാണിക്കുന്ന ഒരു ഏലിയന്‍ സാന്നിധ്യമാണ്, മനുഷ്യപരിണാമത്തിലെ ഓരോ ഘട്ടത്തിലും ഒരു ഏലിയന്‍സാന്നിധ്യം ഉണ്ടെന്ന് സംവിധായകന്‍ പറയാതെ പറയുന്നു. ഇങ്ങനെ ഒരു പാട് കാര്യങ്ങള്‍ കുബ്രിക് പരോക്ഷമായ് പ്രേക്ഷകന് ചിന്തിക്കുവാന്‍ ഇട നല്‍കുന്നു.
ക്ലൈമാക്സ് സീനുകള്‍ ആണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം, ഓരോരുത്തരും അവരുത്ടെയാ രീതിയില്‍ അതിനെ സ്വീകരികാനുള്ള എല്ലാം സംവിധായകന്‍ അവിടെ നല്‍കുന്നു. സിനിമയുടെ ക്ലൈമാക്സിനെ പറ്റി ഇന്ന് വരെ ഒരു പാട് ചര്‍ച്ചകള്‍ നടന്നിടുന്ദ്, എന്നാല്‍ സംവിധായകാനായ കുബ്രിക് ഇതിനെ പറ്റി ഒരു നല്‍കിയിട്ടില്ല ആ ഭാഗം പ്രേക്ഷകന്‍റെ മനോധര്‍മത്തിന് വിട്ടു കൊടുകയാണ് കുബ്രിക്.സ്പേസ് ട്രാവല്‍ സിനിമകളുടെ അപ്പൊസ്തലന്‍ എന്ന് വിളികാവുന്ന ഒരു സൃഷ്ടിയാണ് 2001 : A space Odyssey , ഒരു സംവിധായകന്‍റെ ചിന്താ സ്വാതന്ത്ര്യം ഏത് വരെയോകെ എത്താം എന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് 2001 : A space Odyssey.
No comments:
Post a Comment