The Martian (2015) - Review
Director - RIdley Scott
Screenplay : Drew Goddard
Release date: October 2, 2015Rating : 8/10
www.foxmovies.com/movies/the-martian
വെറ്ററന്‍ ഡയറക്ക്റ്റര്‍ റിട്ലി സ്കോട്ടിന്‍റെ ഏറ്റവും പുതിയ സയന്‍സ് ഫിക്ഷന്‍ ചലച്ചിത്ര ആവിഷ്കാരമാണ് മാറ്റ് ഡമന്‍ നായകനായ "The Martian", നാസയുടെ ചൊവ്വ പര്യവേഷണ സംഘത്തിനു ചൊവ്വയില്‍ വെച്ച് നേരിടേണ്ടി വരുന്ന ഒരു ദുരന്തവും അതില്‍ ജീവന്‍ നഷ്ടപെട്ടെന്നു കരുതി അവിടെ ഉപേക്ഷിച് പോരുന്ന പര്യവേഷണ സംഘത്തിലെ ഒരംഗം ജീവന്‍ നിലനിര്‍ത്തി തിരിച് ഭൂമിയില്‍ എത്താന്‍ ശ്രമികുന്നതുമാണ് ഇതിവൃത്തം.
ഗ്രാവിറ്റി (Gravity) , അപ്പോളോ 13 (APOLLO 13) തുടങ്ങിയ സ്പേസ് സിനിമകളില്‍ കണ്ടത് പോലുള്ള സിനിമകളില്‍ കണ്ടിടുള്ള അതെ തീമിന്‍റെ ഒരു മിശ്രിത രൂപമാണ് The Martian, ഭൂമിയില്‍ നിന്ന് 1.4മില്ല്യന്‍ മൈല്‍ അകലെയുള്ള ഗ്രഹത്തില്‍ ഒറ്റപെട്ടു പോകുന്ന ഒരു സാധാരണ മനുഷ്യന്‍ നേരിടേണ്ടി വരുന്ന എല്ലാ പ്രതിസന്ധികളേയും അതിനെയൊക്കെ അയാള്‍ നേരിടുന്നതും വളരെ നന്നായി ദ്രിശ്യവല്കരിചിരിക്കുന്നു, ഒരു സാധാരണ സ്പേസ് സിനിമകളില്‍ ഉണ്ടാകാറുള്ള അതി സങ്കീര്‍ണമായ ശാസ്ത്രവശങ്ങള്‍ The Martian ലും കാണാം എന്നാല്‍ അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള ഹ്യുമറും സംവിധായകന്‍ ഉള്‍പെടുത്തിയിരിക്കുന്നു. ബോറടിപ്പിചെകാവുന്ന ഘട്ടങ്ങളില്‍ ത്രില്ലിംഗ് ആയി മുന്പോട്ട് കൊണ്ട്പോയി അതിലും ത്രില്ലിംഗ് ആയ ക്ലൈമാക്സിലൂടെ അതിന്‍റെ] പൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നു. അല്പം ദൈര്‍ഘ്യം കൂടുതലെങ്കിലും സിനിമയുമായ് ഇഴുകി ചേര്‍ന്ന്കഴിഞ്ഞാല്‍ അസ്വാധ്യമായി തന്നെയേ അനുഭവപ്പെടൂ.
Mark Watney ആയി Matt Damon നല്ല പ്രകടനം കാഴ്ചവെചു, കൂള്‍ അപ്പിറന്‍സ് കഥാപാത്രത്തെ സ്വാധീചിച്ചതായ് തോന്നി. സിനിമറ്റോഗ്രഫി, മ്യൂസിക് , CGI മികച് നിന്നു. നല്ല 3D അനുഭവും ആയിരുന്നു കഴിയുമെങ്കില്‍ 3Dയില്‍ തന്നെ കാണാന്‍ ശ്രമികുക,
"They say once you grow crops somewhere, you have officially colonized it. So, technically, I colonized Mars. In your face, Neil Armstrong!"