Thursday, 8 October 2015

The Martian (2015) - My Review !

The Martian  Review Malayalam


The Martian  (2015) - Review


Director - RIdley Scott

Screenplay : Drew Goddard

Release date: October 2, 2015

Rating : 8/10

www.foxmovies.com/movies/the-martian

വെറ്ററന്‍ ഡയറക്ക്റ്റര്‍ റിട്ലി സ്കോട്ടിന്‍റെ ഏറ്റവും പുതിയ  സയന്‍സ് ഫിക്ഷന്‍ ചലച്ചിത്ര ആവിഷ്കാരമാണ് മാറ്റ് ഡമന്‍ നായകനായ  "The Martian", നാസയുടെ ചൊവ്വ പര്യവേഷണ സംഘത്തിനു  ചൊവ്വയില്‍ വെച്ച് നേരിടേണ്ടി വരുന്ന ഒരു ദുരന്തവും അതില്‍ ജീവന്‍ നഷ്ടപെട്ടെന്നു കരുതി അവിടെ ഉപേക്ഷിച് പോരുന്ന പര്യവേഷണ സംഘത്തിലെ ഒരംഗം ജീവന്‍ നിലനിര്‍ത്തി തിരിച് ഭൂമിയില്‍  എത്താന്‍ ശ്രമികുന്നതുമാണ് ഇതിവൃത്തം.

ഗ്രാവിറ്റി (Gravity) , അപ്പോളോ 13 (APOLLO 13) തുടങ്ങിയ  സ്പേസ് സിനിമകളില്‍  കണ്ടത് പോലുള്ള സിനിമകളില്‍  കണ്ടിടുള്ള അതെ തീമിന്‍റെ ഒരു മിശ്രിത രൂപമാണ്‌  The Martian, ഭൂമിയില്‍ നിന്ന് 1.4മില്ല്യന്‍ മൈല്‍ അകലെയുള്ള ഗ്രഹത്തില്‍ ഒറ്റപെട്ടു പോകുന്ന ഒരു സാധാരണ മനുഷ്യന്‍  നേരിടേണ്ടി വരുന്ന  എല്ലാ പ്രതിസന്ധികളേയും അതിനെയൊക്കെ അയാള്‍ നേരിടുന്നതും വളരെ നന്നായി ദ്രിശ്യവല്കരിചിരിക്കുന്നു, ഒരു സാധാരണ സ്പേസ് സിനിമകളില്‍  ഉണ്ടാകാറുള്ള അതി സങ്കീര്‍ണമായ ശാസ്ത്രവശങ്ങള്‍ The Martian ലും  കാണാം എന്നാല്‍ അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള ഹ്യുമറും സംവിധായകന്‍  ഉള്‍പെടുത്തിയിരിക്കുന്നു. ബോറടിപ്പിചെകാവുന്ന ഘട്ടങ്ങളില്‍ ത്രില്ലിംഗ് ആയി മുന്പോട്ട്  കൊണ്ട്പോയി അതിലും ത്രില്ലിംഗ് ആയ ക്ലൈമാക്സിലൂടെ അതിന്‍റെ] പൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നു. അല്പം ദൈര്‍ഘ്യം കൂടുതലെങ്കിലും സിനിമയുമായ് ഇഴുകി ചേര്‍ന്ന്കഴിഞ്ഞാല്‍ അസ്വാധ്യമായി തന്നെയേ  അനുഭവപ്പെടൂ.

Mark Watney ആയി Matt Damon നല്ല പ്രകടനം കാഴ്ചവെചു, കൂള്‍ അപ്പിറന്‍സ് കഥാപാത്രത്തെ സ്വാധീചിച്ചതായ് തോന്നി.  സിനിമറ്റോഗ്രഫി, മ്യൂസിക്‌ , CGI മികച് നിന്നു. നല്ല 3D അനുഭവും ആയിരുന്നു കഴിയുമെങ്കില്‍  3Dയില്‍ തന്നെ കാണാന്‍  ശ്രമികുക,

"They say once you grow crops somewhere, you have officially colonized it. So, technically, I colonized Mars. In your face, Neil Armstrong!"

Tuesday, 6 October 2015

Oldboy, I Saw The Devil, The Raid Redemption !

olboy i saw the devil raid redemption

കഴിഞ്ഞ ഒരാഴ്ചകുളില്‍ ഞാന്‍ കണ്ട 3 വിദേശ സിനിമകളുടെ ഒരു അവലോകനം
Olboy(Korean) , I Saw The Devil (Korean),The Raid Redemption (Indonesian )
NB : ഇത് ഒരു റിവ്യൂ അല്ല

കൊറിയന്‍ സിനിമകള്‍ക് ആഗോളതലത്തില്‍ ഒരു സ്വീകാരിത നല്കിയ സിനിമ. Choi Min-sik എന്ന കൊറിയന്‍ നടനോടും കൊറിയന്‍ ത്രില്ലര്‍ സിനിമകളോടും ഒരു ആരാധന തോന്നാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ് പ്രതികാര കഥകള്‍ ഒരുപാട് നമ്മള്‍ കണ്ടിടുണ്ട് എന്നാല്‍ അതിനെല്ലാം മേലെ വേറെ ഒരു ലെവേലാണ് ഈ പടം, കിടിലം കൊള്ളിക്കുന്ന സസ്പെന്സുകളും ഒരു അസാധ്യ ക്ലൈമാക്സും ഒരുക്കി വെച്ചിരിക്കുന്നു ഒരു മുന്‍വിധികളും ഇല്ലാതെ കാണുക, One of The Best Revenge Movie In World cinema smile emoticon

2. I Saw The Devil (Korean)

http://www.imdb.com/title/tt1588170

ഒരു മഞ്ഞുകാല രാത്രിയില്‍ ഒരു പെണ്‍കുട്ടി മരണപെടുന്നതില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്, തുടര്‍ന്ന് പെണ്‍കുട്ടിയുടെ സീക്രട്ട് ഏജന്റ് ആയ ഭര്‍ത്താവ് കൊലയാളിയെ തേടിയിറങ്ങുന്നു, കൊലയാളിയെ കണ്ടുപിടിച്ച ശേഷവും അയാളെ കൊലപെടുതാതെ വെറുതെ വിടുന്നു തുടര്‍ന്നങ്ങോട്ട് സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിളുടെ കടന്നു പോകുകയാണ് ചിത്രം, ഒരു പാട് സസ്പെന്സുകളും വികാരധീനയമായ മൂഹുര്തങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. ക്ലൈമാക്സില്‍ ഒരു ഗംഭീര പസില്‍ ഒരുക്കി വെച്ചാണ്‌ ചിത്രം അവസാനിപ്പികുന്നത്. നായകനോപ്പമോ അതിനുമെലെയോ കണക്കാവുന്ന വില്ലന്‍ കഥാപാത്രമായി Choi Min-sik ഗംഭീര പെര്‍ഫോമെന്‍സ് ആണ് കാഴ്ചവെയ്ക്കുന്നത്. ഹീത്ത് ലെഡ്ജരുടെ ജോകെരിനു ശേഷം എന്നെ ഇത്ര ഇമ്പ്രെസ്സ് ചെയിച്ച മറ്റൊരു വില്ലന്‍ ആണ് Choi Min-sik ന്‍റെ Kyung‑Chul ഒരു പോയിന്‍റില്‍ നായകന്‍റെ വഴിക്ക് മാത്രം പോകുകയാണെന്ന് തോന്നുന്ന ചിത്രത്തെ വില്ലനും കൂടി തുല്യപ്രാധാന്യമുള്ളത്തിലേക്ക് എത്തിക്കുന്നത് Choi Min-sik ന്‍റെ പെര്ഫോമെന്‍സ് കൂടിയാണ്. കൊറിയന്‍ ചിത്രങ്ങളില്‍ കാണുന്ന വയലാന്‍സിന്‍റെ അതിപ്രസരവും മറ്റും കുറച്ചുടെ കൂടുതല്‍ ആണ് I Saw The Devil അതോകെ കണ്ടിരിക്കാന്‍ പറ്റും എന്നുള്ളവര്‍ കാണുക.

3.The Raid Redemption (Indonesian )

http://www.imdb.com/title/tt1899353

Raid സീരിസിലെ ആദ്യ ചിത്രം ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു അധോലോക നായകനെ കൊലപെടുത്താന്‍ ഇറങ്ങുന്ന കമ്മാന്‍ണ്ടോ ടീമും ഓപ്പോസിറ്റ് ടീമും തമ്മിലുള്ള അടിയും ഇടിയും വെടിവൈപ്പും ഒക്കെയാണ് കഥ.പക്ഷെ കണ്ണഞ്ചിപ്പികുന്ന ആക്ഷന്‍ ആണ് ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ, ചോരകളിയാണ് മൊത്തം.കാണാന്‍ ഒരവിഞ്ഞ ലുക്ക്‌ ആയ മാഡ് ഡോഗ് എന്ന് വിളിക്കുന്ന ആ പുള്ളി കിടിലം ആണ് പിന്നെ നായകന്‍ ആയ ഇകോ ഉവയിസ്‌ ,പുള്ളി തന്നെയാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും. ആക്ഷന്‍ പ്രേമികള്‍ക്ക് ഇഷ്ടപെടും!

Monday, 5 October 2015

2001 : A Space Odyssey - എന്‍റെ നിരീക്ഷണത്തില്‍ !

2001 a space odyssey Malayalam explanation


2001 : A Space Odyssey



വിഖ്യാത സംവിധായകന്‍ സ്റ്റാലി കുബ്രിക് (Stanley Kubrick) സിനിമാ ലോകത്തിനു നല്‍കിയ സ്പേസ് ട്രാവല്‍  മസ്റെര്പീസ്. മനുരാഷിയുടെ പരിണാമതിന്‍റെ 3 ഘട്ടങ്ങലിലുടെയും കടന്ന് പോകുന്ന ഒരു ചലച്ചിത്രാവിഷ്ക്കാരം. 


   ഒരു സിനിമ എന്നതില്‍ ഉപരി 2001 : A Space Odyssey  ഒരു യാത്രയാണ്‌ മനുഷ്യരാശി ഉലപ്പ്തി മുതല്‍ പതനം വരെയും അതിനപ്പുറവും പോകുന്ന ഒരു യാത്ര. സിനിമ കാണുന്ന ഓരോരുത്തരും ആ യാത്രയിലാണ് ആ യാത്ര ചിലപ്പോള്‍ മടുപ്പായി തോന്നിയേക്കാം ചിലപോ പുതിയൊരു അനുഭൂതി നല്കിയേക്കാം അത് നിങ്ങള്‍ക്ക് ആ യാത്രയില്‍ ഉള്ള താല്പര്യം പോലെയിരിക്കും. ഒരു പാട് മൂല്യങ്ങളും ഈ സിനിമ മുന്നോട്ട് വെയ്കുന്നുന്ദ്, ഭൂമിയില്‍ എല്ലാറ്റിനും അധിപനയായ മനുഷ്യനു ഭൂമിക് പുറത്തുള്ള ലോകത്ത് എത്തുമ്പോള്‍ തന്റെ കഴിവുകള്‍ മതിയാകാതെ വരുന്നു, അവന്‍ എല്ലാം വീണ്ടും മനസിലാകുകയും പടികെണ്ടിയും വരുന്നു അവനു അവന്‍റെ സൃഷട്ടികളെ തന്നെ അശ്രയികേണ്ടി വരുന്നു അത് ഒരു ഘട്ടത്തില്‍ അവനെ തന്നെ ഭരിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍ എത്തുബ്ബോള്‍ അവന്‍ തന്‍റെ ഏറ്റവും ഭൌതികമായ കഴിവുകള്‍ വെച് അതിനെ മറികടക്കുന്നു. പക്ഷെ അനന്തമായ തലത്തില്‍ ഉള്ള പ്രപഞ്ചയാത്രയില്‍ മനുഷ്യന്‍ മറ്റൊരു പരിണാമതിലുടെ കടന്നു പോകുന്നതായും സംവിധായകന്‍ വരച്ച്കാണിക്കുന്നു. മറ്റൊരു കൌതുകമായ കാര്യം ഓരോ പരിണാമ ഘട്ടത്തിലും സംവിധയകന്‍ ഒരു മോനോലിത് ളുടെ കാണിക്കുന്ന ഒരു ഏലിയന്‍ സാന്നിധ്യമാണ്, മനുഷ്യപരിണാമത്തിലെ ഓരോ ഘട്ടത്തിലും ഒരു ഏലിയന്‍സാന്നിധ്യം ഉണ്ടെന്ന് സംവിധായകന്‍ പറയാതെ പറയുന്നു. ഇങ്ങനെ ഒരു പാട് കാര്യങ്ങള്‍ കുബ്രിക് പരോക്ഷമായ് പ്രേക്ഷകന് ചിന്തിക്കുവാന്‍ ഇട നല്‍കുന്നു. 

ക്ലൈമാക്സ് സീനുകള്‍ ആണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം, ഓരോരുത്തരും അവരുത്ടെയാ രീതിയില്‍ അതിനെ സ്വീകരികാനുള്ള എല്ലാം സംവിധായകന്‍ അവിടെ നല്‍കുന്നു. സിനിമയുടെ ക്ലൈമാക്സിനെ പറ്റി ഇന്ന് വരെ ഒരു പാട് ചര്‍ച്ചകള്‍  നടന്നിടുന്ദ്, എന്നാല്‍  സംവിധായകാനായ കുബ്രിക് ഇതിനെ  പറ്റി ഒരു  നല്‍കിയിട്ടില്ല ആ ഭാഗം  പ്രേക്ഷകന്‍റെ മനോധര്‍മത്തിന്  വിട്ടു കൊടുകയാണ്  കുബ്രിക്.സ്പേസ് ട്രാവല്‍  സിനിമകളുടെ അപ്പൊസ്തലന്‍ എന്ന്  വിളികാവുന്ന  ഒരു സൃഷ്ടിയാണ്  2001 : A space Odyssey , ഒരു സംവിധായകന്‍റെ ചിന്താ സ്വാതന്ത്ര്യം  ഏത് വരെയോകെ  എത്താം  എന്നുള്ളതിന്‍റെ ഉത്തമ  ഉദാഹരണമാണ് 2001 : A space Odyssey.

Thursday, 2 July 2015

സ്ത്രീയുടെ സ്വാതന്ത്ര്യം... ഒരു പ്രഹസനം....

കാലങ്ങളായി കേള്‍കാറുള്ള ഒരു ചൊല്ലാണ് സ്ത്രീ വിമോചനം, അടിമത്വത്തില്‍ നിന്ന്‍ സ്ത്രീയ്കുള്ള വിമോചനം... സ്ത്രീ ശാക്തീകരണം എന്നോകെ ?? ശെരിക്കും എന്താണീ സ്ത്രീ വിമോചനം ??പുരുഷനില്‍ നിന്നുള്ള  മോച്ചനമാണോ?? അതോ സമൂഹത്തിന്റെ സ്ത്രീ അബലയാണ് എന്നാ മുന്ധരണയില്‍ നിന്നുള്ള മോച്ചനമോ... ??? പുരുഷനില്ലാതെ സ്ത്രീയോ സ്ത്രീ ഇല്ലാതെ പുരുഷനോ ഇല്ല എന്നാണ് എന്റെ വിശ്വാസം....അപ്പൊ പിന്നെ സ്ത്രീ വിമോചനം ശാക്തീകരണം എന്നോകെ ഉള്ളത് ഒരു പ്രഹസനമല്ലേ ??  സ്ത്രീ ഒരിക്കലും ഒരു അബലയല്ല അവരെ അങ്ങനെ അക്കിയത്... സ്ത്രീവിമോച്ചനകരും ഫെമിനിസ്റ്റുകളും ചേര്‍ന്നാണ്.... എവിടെയോ  വായിചിടുണ്ട് പുരുഷന്മാരെ ആകര്‍ഷിക്കാന്‍ തനിക് കഴിയില്ല എന്ന കോമ്പ്ലെക്സില്‍ നിന്നാണ് ഒരു ഫെമിനിസ്റ്റ്  ഉണ്ടാകുന്നതെന്ന്‍ അത് ശേരിയോ തെറ്റോ എന്ന്‍ പറയാന്‍ ഞാന്‍ ആളല്ല പക്ഷെ കണ്ടിടത്തോളം
അതില്‍ ഒരു സത്യം ഇല്ലാതില്ല.... ഫെമിനിസ്ടുകളെ  തള്ളി പറയുകയല്ല  ഞാന്‍ ഒരു മേല്‍ ഷോവനിസ്റ്റും അല്ല പക്ഷെ ചില കാര്യങ്ങള്‍ കാണുമ്പോ പറയണ്ടിരിക്കാന്‍ തോനുന്നില്ല... സ്ത്രീ സ്വാതന്ത്യം അത് വേണ്ടത് തന്നെയാണ്
പക്ഷെ അത് ഓരോരുത്തര്‍ക്കും എങ്ങനെ ആകണം എന്നതിനെ അനുസരിച് ഇരിക്കും.  സിനിമ ഇറങ്ങുമ്പോ അത് പുരുഷമെധവിതാ സിനിമയാണ്  സ്ത്രീകള്‍ക്ക് ഒരു വിലയും അവിടെ കല്പിക്ക പെടുന്നില എന്നൊക്കെ ജല്പികുന്നത് മണ്ടത്തരമാണ് മുന്‍പുള്ള കാലഘട്ടങ്ങളില്‍ നിന്ന് ഇന്ന് നമ്മുടെ സമൂഹം ഒരുപാട്  മുന്നേറിയിടുണ്ട് പൊതുസമൂഹത്തില്‍ കുടുതല്‍ സ്ത്രീ പ്രാധിനിത്യം വന്നിടുണ്ട് ഇത് ഫെമിനിസം കുറെ സ്ത്രീകള്‍ റോഡില്‍ ഇറങ്ങി  സമരം നടത്തിയത് കൊണ്ടോ കിട്ടിയതല്ല... ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കും അത് സ്വഭാവിക്മാണ് വിദ്യാഭ്യാസം കൊണ്ടും സാമൂഹ്യ അവബോധം കൊണ്ടും സമൂഹത്തില്‍ മൊത്തമായ്‌ ഉണ്ടാകുന്ന മാറ്റത്തിന്‍റെ ഭാഗമാണ് അത്, അത് ഇനിയും ഉണ്ടാകും ഉണ്ടയികൊണ്ടേ ഇരിക്കും...അതിനു ഒരു ഫെമിനിസ്റ്റ്ന്‍റെയോ സ്ത്രീ വിമോചന സംഘടനയുടെയോ പിന്താങ്ങള്‍ ആവശ്യമെന്ന്‍ ഞാന്‍ വിശ്വസികുന്നില്ല.... എന്തിനും ഏതിനെയും സ്ത്രീ പക്ഷത്തില്‍ നിന്ന് മാത്രം കാണാന്‍ ശ്രമിക്കുന്നത് ഒരു തരാം മാനസിക വൈകല്യം മാത്രമാണ്....