Thursday 6 July 2017

തൊണ്ടി മുതലും ദൃക്‌സാക്ഷിയും - ജീവിതത്തിന്റെ നേര്‍ കാഴ്ച !


thondimuthalum-driksakshiyum movie review
നമുക് പരിചയമുള്ള കഥകൾ കാര്യങ്ങൾ ചുറ്റും നടക്കുന്ന  സംഭവങ്ങൾ ഇതൊക്കെ സിനിമയിൽ കാണാൻ പറ്റുന്നത് സുഖമുള്ളൊരു കാര്യമാണ് "തൊണ്ടി മുതലും ദൃക്‌സാക്ഷിയും" എന്ന ദിലീഷ് പോത്തൻ ചിത്രം നൽകുന്നതും അതാണ്...കാര്യമായ ഒരു കഥയൊന്നും ഇല്ലാതെ വെറുതെ നമ്മളെ ഒരു സംഭവത്തിന്റെ നടുവിലേക് കൂട്ടികൊണ്ടുപോകുകയാണ് പോത്തേട്ടനും സംഘവും പിന്നെ ആ ഒരു ഒഴുക്കിൽ നമ്മളും അങ്ങ് നീങ്ങും, തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം ഒരു സെമി റിയലിസ്റ്റിക് രീതിയിലാണ് കൈകാര്യം  ചെയ്തതെങ്കിൽ തൊണ്ടിമുതലിൽ എത്തുമ്പോൾ ആ റിയലിസം അതിന്റെ പൂർണ രൂപത്തിലേക്കാണ് എത്തുന്നത്... ചടുലമായ ആക്ഷൻ രംഗങ്ങളോ വർണം വാരിവിതറുന്ന സിനിമാറ്റോഗ്രാഫിയോ അതിഭീകരമായ ബാക്ക്ഗ്രൂന്ദ് മ്യൂസിക്കോ ഇല്ലാതെ പ്രേക്ഷനിലേക് ഇറങ്ങി ചെല്ലുകയാണ് ഓരോ കഥാപാത്രവും. സുരാജ് ചെയ്ത പ്രസാദ് എന്ന കഥാപാത്രം അയാൾ ഇന്നേ വരെ ചെയ്തിട്ടുള്ളതിൽ വെച് ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയെന്ന് നിസംശയം പറയാം ഒരു സാധാ മലയാളിയുടെ ജീവിത വ്യാകുലതകകളും നിഷ്കളങ്കതയും അദ്ദേഹം കൃത്യമായി തന്നെ അവതരിപ്പിച്ചു. ഫഹദിന്റെ നിഗൂഢതകൾ നിറഞ്ഞ കള്ളൻ കഥാപാത്രവും ഒരു പോലെ മികച്ചതായിരുന്നു ഇന്റെർവെലിന് തൊട്ടുമുൻപുള്ള ആ ചിരിയൊക്കെ എങ്ങനെയാണ് പറഞ്ഞു ഫലിപ്പിക്കേണ്ടത് എന്ന് പോലും അറിയില്ല. ഒരു പുതുമുഖമായിട്ട് കൂടി കയ്യടക്കത്തോടെയുള്ള പ്രകടനം കാഴ്ചവെച്ച നിമിഷയും അഭിനന്ദാർഹയാണ്, ഇനി പറയാനുള്ളത് ആ പോലീസ് സ്റ്റേഷനെ കുറിച്ചാണ് ശെരിക്കും ഒരു പോലീസ് സ്റ്റേഷനിൽ  അകപ്പെട്ട പ്രതീതിയായിരുന്നു അത് ഓരോ പോലീസുകാരനും തങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു പ്രത്യേകിച്ച് SI, CI റോളുകളിൽ അഭിനയിച്ചവർ. അലൻസിയർ,  വെട്ടുക്കിളി പ്രകാശ് എന്നിവരും സ്വന്തം റോളുകൾ നന്നായി തന്നെ അവതരിപ്പിച്ചു. ലാളിത്യമുള്ള പാട്ടുകൾ കൊണ്ട് ബിജിബാലും സന്ദർഭോചിതമായ ദൃശ്യങ്ങൾ കൊണ്ട് രാജീവ് രവിയും വിസ്മയിപ്പിച്ചു,  സിനിമയുടെ സന്തോഷ് പഴവൂരിന്റെ  തിരക്കഥയെ സ്വന്തം മേക്കിങ്ങിലൂടെ മികവുറ്റതകിയ ദിലീഷ് പോത്തനെയും
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ക്രീയേറ്റിവ്‌ ഡയറക്റ്റർ എന്ന സ്ഥാനം കൈകാര്യം ചെയ്ത ശ്യം പുഷ്കരനെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയറ്ററിൽ നിന്ന് തന്നെ "അനുഭവിക്കേണ്ട" ഒന്നാണ്.

No comments:

Post a Comment