Midnight FM (Korea ) (2010)
ഒരു രാത്രിയുടെ കഥ പറയുന്ന ഒരു കിടിലന്‍ കൊറിയന്‍ ത്രില്ലര്‍ "മിഡ്നൈറ്റ് എഫ്എം"
പേരുപോലെ തന്നെ അര്‍ദ്ധ രാത്രിയിലെ റേഡിയോ ഷോ ചെയുന്ന ഒരു റേഡിയോ ജോകിയാണ് Sun-young തന്റെ മകളുടെ ചികിത്സയ്കും മറ്റുമായി അമേരികയിലെക് പോകുന്നതിനു മുന്പായി തന്റെ അവസാന ഷോ ചെയാന്‍ വരുന്ന്യിടത് നിന്നാണ് കഥ തുടങ്ങുന്നത്, ഫാന്‍ ആണെന്ന് പറഞ്ഞു ഒരാള്‍ വിളിക്കുന്നു താനിപ്പോള്‍ Sun-young ന്‍റെ വീടിലാണ് ഉള്ളതെന്നും അയാള്‍ പരയുന്നത് പോലെപ്രോഗ്രാം ചെയ്തിലെങ്കി അവളുടെ കുഞിനെ കൊന്നു കളയുമെന്നും പറയുന്നു.തുടര്‍ന്ന് അയാളുടെ നിര്‍ദേശ പ്രകരം അവള്‍ പരിപാടി നടത്താനും അവളുടെ കുട്ടിയെ രക്ഷിക്കാനും ഒരു പോലെ ശ്രമിക്കുന്നു ഇതാണ് ത്രെഡ്.
ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാദീനം ചെലുത്താന്‍ സാധിക്കും, മറ്റൊരാളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റം വരുത്താന്‍ ഒരാള്‍ക്ക് സാധിക്കും, എന്നതും ചിത്രം പറയുന്നു, മറ്റുള്ളവരില്‍ നിന്ന് വ്യതസ്തമായി അടുത്ത് പ്ലേ ചെയാന്‍ പോകുന്ന പാട്ടിനെ പറ്റി ഒരു ചെരുവിവരണം നല്‍കിയാണ് സുന്‍ യോന്‍ മുന്പോട്ട് പോകാറുള്ളത്, എന്നാല്‍ അവള്‍ പറയുന്ന വെറും നിര്‍ദോഷമായ വാക്കുകള്‍ പലര്‍ക്കും,പല ചിന്താരീതികള്‍ നല്‍കി, അതിനു പുതിയ മാനങ്ങള്‍ അവര്‍ കണ്ടു വെച്ച് , അങ്ങനെയുള്ള അര്‍ദ്ധരാത്രിയില്‍ ജീവിക്കുന്ന ഒരാള്‍ ആണ് ഇതിലെ പ്രതിനായകന്‍.
അയാള്‍ റോബര്‍ട്ട് ഡി നീരോയുടെ "The Taxi driver" ലെ ട്രാവിസില്‍ ആകൃഷ്ടനായതാണ് അതിനു കാരണവും soun-young തന്നെയാണ് തന്റെ റേഡിയോയില്‍ ആദ്യ ദിനത്തില്‍ ആ സിനിമയെ കുറിച് പറഞ്ഞ വാക്കുകളില്‍ അയാല്‍ തന്നെ കണ്ടു താന്‍ ഒരു
നായകന്‍ ആണെന്നും നഗരത്തിലെ മാലിന്യങ്ങള്‍ തുടച്ചു നീക്കണ്ടത് തന്റെ കടമയാണെന്നും അയാള്‍ വിശ്വസിച്ചു.
അഭിനേതാക്കളുടെ നല്ല പ്രകടനവും നല്ല പേസ് ഉള്ള കഥാഗതിയും നേരിട്ട് കഥാപാത്രങ്ങളിക് എത്തുന്ന സ്ഥിരം കൊറിയന്‍ ഫോര്‍മാട്ടും , ഒറ്റ ഇരിപ്പിന് കണ്ടു തീര്‍ക്കാവുന്ന ഒരു ത്രില്ലര്‍ ആകി മാറ്റുന്നു !