പഞ്ചാബ് എന്നാല്‍ വിളഞ്ഞു നില്‍കുന്ന ഗോതബ് പാടങ്ങളും ഗുസ്തികാരും തലേക്കെട്ട് കെട്ടിയ സര്‍ദാജിമാരും ആയിരുന്നു നമ്മുടെ ഒക്കെ മനസ്സില്‍ എന്നാല്‍ ഇന്നത്തെ പഞ്ചാബിന്റെ സ്ഥിതി അതല്ല , ഹെരോയിനും കൊക്കൈനും അടങ്ങിയ മയക്കുമരുന്നിന് അടിമ പെട്ടിരിക്കുകയാണ് പഞ്ചാബ് ഇപ്പോള്‍! അതിന്റെ സിനിമാ രൂപമാണ് udta punjab (Punjab is high).
പഞ്ചാബ് ലെ പ്രമുഖ സിംഗ് പോപ് സിങ്ങരുടെ (?) ജീവിതത്തില്‍ നിന്നാണ് ചിത്രം ആരംഭികുന്നത് മയക്കുമരുന്നിന് അകപെട്ട ഇയാള്‍ സ്വന്തം ജീവിത ശൈലി കൊണ്ട് ചെറുപ്പക്കാരെ കാര്യമായി സ്വാധീനിചിരികുന്നു എന്നാല്‍ ഇയാള്‍ക്ക് പിനീട് ജയിലില്‍ വെച്ച് താന്‍ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിയുന്നു പക്ഷെ പിനീട് ഇയാള്‍ക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തക്രച്ചയെയാണ് നേരിടേണ്ടി വന്നത്, ഈ സിങ്ങര്‍ക്ക് നമ്മള്‍ക് എല്ലാവര്ക്കും അറിയാവുന്ന പ്രമുഖ ഇന്ത്യന്‍ പോപ് സിങ്ങേരുമായി ഒരു സാമ്യമുണ്ട് അത് വെറും യാദൃഷിച്കം ആണെന്ന് കരുതുന്നില്ല. അതെ സമയം ബീഹാറില്‍ നിന്ന് കൂടിയെരി പാര്‍ത്ത ഒരു പെണ്‍കുട്ടി യാദൃശ്ചികമായി കയ്യില്‍ വന്നു ചേരുന്ന മയക്കുമരുന്ന് പാക്കറ്റ് വില്കാന്‍ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് മാഫിയയുടെ കയ്യില്‍ അകപെടുക്കയും ചെയുന്നു. പഞ്ചാബ് പോലീസിലെ കുത്തഴിഞ്ഞ കെടുകാര്യസ്ഥതയും ചിത്രം തുറന്നു കാണിക്കുന്നു. അതിനൊക്കെ കൂട്ട് നിന്നിരുന്ന അസിസ്റ്റന്റ്റ് ഇന്‍സ്പെക്ടര്‍ക്ക് തന്റെ വേണ്ടപെട്ട ഒരാള്‍ മയക്കുമരുന്നിന്റെ കയ്യില്‍ അകപെടുമ്പോള്‍ ആണ് ഇതിന്റെ ഭീകരാവസ്ഥ തിരിച്ചറിയാന്‍ സാധികുന്നത്.
തുടര്‍ന്ന് പോലീസുകാരനും ഡീ അഡിക്ഷന്‍ സെന്റെരിലെ ഡോക്റെരും ചേര്‍ന്ന് മയക്കുമരുന്ന് ന്‍റെ ഉറവിടം തേടിപോകുന്നതും അവര്‍ കണ്ടെത്തുന്ന സത്യങ്ങലുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. പഞാബിലെ ഇന്നത്തെ സാമൂഹ്യ- രാഷ്ട്രീയ അവസ്ഥകളെ ചിത്രം തുറന്നു കാട്ടുന്നുണ്ട്.
ഹാസ്യത്തിന്റെ മേമ്പൊടിയോടെയാട് അഭിഷേക് ചിത്രം ഒരുക്കിയിരിക്കുന്നത്. പകലും രാത്രിയും സമ്പന്നതയും ദാരിദ്രവും എല്ലാം രാജീവ് രവി കാഴ്ചകളിലൂടെ ആസ്വാധ്യമായിരിരുന്നു. അമിത് ത്രിവേദിയുടെ സംഗീതവും മികച്ചു നിന്ന് ആദ്യത്തെ ഗാനവും ഏക് കുടി എന്ന് തുടങ്ങുന്ന ഗാനവും നന്നായിരിരുന്നു.കഥാപാത്രങ്ങളെല്ലാം നല്ല പ്രകടനം കാഴ്ച വെചു ഷാഹിദ് കപൂര്‍ പോപ്സ്ടാര്‍ അപ്പ്പിയരന്സും പ്രകടനവും നന്നായിരുന്നു , ആലിയ ഭട്ട്, കരീന കപൂര്‍ , ദില്‍ജിത്. തുടങ്ങിയവരും നന്നായിരിരുന്നു.
മൊത്തത്തില്‍ പ്രമേയത്തോട് നീതി പുലര്‍ത്തിയ ആവിഷ്കാരം, സിനിമയെന്ന നിലയില്‍ ഉദ്ത്താ പഞ്ചാബ് നല്ല അനുഭവം ആയിരുന്നു.
വാല്‍കഷ്ണം : സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കട്ടോകെ ചെയ്തിരിന്നെങ്കില്‍ കാണാന്‍ മാത്രം ഒന്നും ഉണ്ടാവില്ലായിരുന്നു. !