Friday, 13 May 2016

Spotlight - Best Movie Of The Year For A Reason!

spotlight movie malayalam review

മതങ്ങളില്‍ നടക്കുന്ന പല അനീതികളും പുറത്ത് അറിയാത്തത് അത് പുറത്തറിഞ്ഞാല്‍ ആ മതത്തിനു ഉണ്ടാകുന്ന അഭിമാനക്ഷതമാണ്,അതാണ് Spotlight എന്ന സിനിമയുടെ ആധാരം. 

എഴുപതുകളിലാണ് കഥ നടകുന്നത് കുട്ടികളെ ലൈംഗികമായി പീടിപിച്ചു എന്ന ആരോപണം കേള്‍കുന്ന ഒരു പുരോഹിതനെതിരെ ബോസ്ടോന്‍ ഗ്ലോബ്ബ് എന്ന പത്രത്തില്‍ തുടങ്ങുന്ന spotlight എന്ന ഒരു അന്വേഷണാത്മക്ത പങ്ക്തിയുടെ പിന്നില്‍ പ്രവര്തികുന്നവരിലൂടെയാണ് കഥ വികസികുന്നത്, പള്ളികും മത മേധാവികല്കും എതിരെയുള്ള വാര്‍ത്ത‍ പരമ്പരയായതിനാല്‍  ആദ്യം പലവിധ എതിര്‍പ്പുകളും നേരിടേണ്ടി വരുന്നുണ്ടെങ്കിലും പിന്നീട് അതെല്ലാം മറികടകുയാണ്. എന്നാല്‍ ഒരാളെ മാത്രം കേന്ദ്രീകരിച്ചിചിടുള്ള അന്വേഷണം പക്ഷെ പിന്നീട് എത്തുന്നത് അതരതിലുള്ള അനേകം പേരിലേക്ക് ആണ് പിന്നീട് അറിയുന്നത് എല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്‌. 

ഒരു ആക്ഷനോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകനെ ഞെട്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിടുന്ദ്, പൂര്‍ണമായും യഥാര്‍ത്ഥ സംഭവത്തോട് നീതി പുലര്തികൊണ്ട് തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരികുന്നത്. സംവിധാനം കേട്ടുരുപ്പുള്ള  തിരക്കഥ, പെര്‍ഫെക്റ്റ്‌ എഡിറ്റിംഗ് എല്ലാം കൊണ്ടും Spotlight മികച്ചു നിന്നു.

കഥാപാത്രങ്ങലായ് വന്നവരോകെ നല്ല പ്രകടനം കാഴ്ച വെച്ചു, പ്രേത്യേകിച് രചെലിന്റെ ക്യാരക്ടര്‍ ആദ്യം ഇന്റര്‍വ്യൂ ചെയ്ത ആ വിക്ഠിം.മൈക്കള്‍ കീറ്റന്‍, മാര്‍ക്ക് രുഫാലോ എല്ലാവരും നല്ല പ്രകടനം കാഴ്ച വെചു. 



ഇത്തരത്തിലൊരു സിനിമ ഇന്ത്യയില്‍ വരുകയാണെങ്കി അതൊരു വലിയ ഇമ്പാക്റ്റ് ആയിരിക്കും ഉണ്ടാകുക ക്രിസ്ത്യന്‍ സഭകളിലും, മുസ്ലിം മതപഠന കേന്ദ്രങ്ങളിലും, ഹൈന്ദവ ആശ്രമങ്ങളിലും നടക്കുന്ന ചൂഷണം... എല്ലാ വിധത്തില്‍ ഉള്ളതും.... പക്ഷെ അങ്ങനെ ഒരു സ്ബജെക്റ്റ് എടുക്കാന്‍ ആര്ക് ധൈര്യം കാണും എന്നതാണ് പ്രധാനചോദ്യം..... Spotlight അര്‍ഹിച്ച വിജയം തന്നെ!

Thursday, 12 May 2016

നെഞ്ചിലെ വിങ്ങലായ് ലീല !

leela malayalam movie review

ഉണ്ണി ആര്‍ എഴുതിയ  പ്രശസ്ഥമായ ലീല എന്നാ  ചെറുകഥയുടെ  ചലച്ചിത്ര ആവിഷ്കാരം  ആണ് രഞ്ജിത്ത് സംവിധാനത്തില്‍  പുറത്തിറങ്ങിയ  അതെ പേരിലുള്ള  സിനിമ. ഷൂട്ടിംങ്ങിനു മുന്‍പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയായിരുന്നു  ലീല. എന്നാല്‍ എന്നെ ഇത്  കാണാന്‍ പ്രേരിപിച്ചത് ആ ചെറുകഥയായിരുന്നു. ഒരു പാട് പേരുടെ പേരുകള്‍ വന്നതിനു ശേഷമാണു ബിജുമേനോനു  കുട്ടിയപ്പന്‍ ആകാന്‍  നറുക്ക് വീണത്. ബിജുമേനോനെ കൂടാതെ വിജയരാഘവന്‍, ജഗദീഷ്, പാര്‍വതി നമ്പ്യാര്‍,ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിചിര്കുന്നു തിരക്കഥ : ഉണ്ണി ആര്‍ , സംഗീതം : ബിജിബാല്‍ ഛയഗ്രഹണം : പ്രശാന്ത്‌ രവീന്ദ്രന്‍.


മലയാള സിനിമയുടെ ചട്ടകൂടില്‍ നിന്ന് പുറത്ത് നില്‍കുന്ന മറ്റൊരു സുന്ദരമായ എന്നാല്‍ മനസിനെ ആഴത്തില്‍ വേട്ടയാടുന്ന ഒരു ചലച്ചിത്രരൂപമാണ്‌ ലീല. മലയാളിയുടെ തന്നെ സദാചാരബോധങ്ങളെയും മറ്റും നന്നായി തുറന്നടികുന്നുന്ദ് ലീലയില്‍,  മലയാളി സൂക്ഷികുന്ന കപട സാദാചാര ബോധത്തെ നനന്നായി ആക്ഷേപിച് വിടുന്നുണ്ട് ലീലയില്‍.


എടുത്ത് പറയെണ്ട പ്രകടങ്ങള്‍ ആണ് ലീലയില്‍ അഭിനേതാക്കള്‍ എല്ലാം സ്വന്തം മാനരിസങ്ങളില്‍ നിന്ന് പുറത്ത് വന്നപ്പോ അതൊരു വല്ലാത്ത അനുഭൂതിയായി. കുട്ടിയപ്പനായി ബിജു മേനോന്‍ നിരഞാടുക തന്നെയായിരുന്നു അയാളുടെ നോട്ടത്തിലും ഭാവത്തിലും എല്ലാം അയാള്‍ മുഴുവനായി കുട്ടിയപ്പനായി മാറുകയായിരുന്നു, പിള്ളേചനായി വന്ന വിജയരാഘവനും ദാസപാപ്പിയായി വന്ന ഇന്ദ്രന്‍സും കഥാപാത്രത്തോട് നൂറു ശതമാനം  നീതി പുലര്‍ത്തി'. എന്നാല്‍  എന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപിച്ചത്  രണ്ടു പേരാണ്  ജഗദീശ് & പാര്‍വതി , മലയാള സിനിമ ഇനിയും നല്ലവണ്ണം നന്നായി ഉപയോഗിചിടില്ലാത്ത ഒരു  നടനാണ് ജഗധിഷ്, കാഴ്ചയിലും പ്രകടനത്തിലും ആ അവിശുദ്ധ പിതാവിന്റെ റോളില്‍ അയാള്‍ നിറഞ്ഞു നിന്നു, ഓരോ തവണ അയാള്‍ മോളെ എന്ന് വിളികുമ്പോള്‍ പ്രേക്ഷകരുടെ രക്തസമ്മര്‍ധം കൂടുന്നുവെങ്കി അത് അയാളുടെ പ്രകടനത്തിന്‍റെ ബാകി പത്രം മാത്രമാണ്. ഒരു വാക് പോലും മിണ്ടാതെ പ്രേക്ഷകന്റെ നെഞ്ചിലെ നീരലായി മാറിയ  ലീല എന്ന ടൈറ്റില്‍ റോളില്‍ വന്ന പാര്‍വതി ശെരിക്കും അഭിനന്തനം അര്‍ഹിക്കുന്നു നോട്ടത്തിലും ഭാവത്തിലും വരെ ആ ലീലയാകാന്‍ പാര്‍വത്തിക് കഴിഞ്ഞു.

കെട്ടുറപ്പ് ഉള്ള തിരകഥയില്‍ മനോഹരമായി രഞ്ജിത്ത്  ലീല അവതരിപ്പിചിര്കുന്നു, സമൂഹത്തോടുള്ള വിമര്‍ശനാ മനോഭാവവും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന്  മനസിലാക്കാം, ചെറുകഥ വായിച്ചവര്‍ക്ക് കഥയില്‍ ഉള്ള വ്യത്യസം മനസിലാക്കം  എങ്കിലും ആദ്യന്തികമായ അതേ ചട്ടകൂടില്‍ തന്നെയാണ് സിനിമയും സഞ്ചരികുന്നത്.