Thursday, 2 July 2015

സ്ത്രീയുടെ സ്വാതന്ത്ര്യം... ഒരു പ്രഹസനം....

കാലങ്ങളായി കേള്‍കാറുള്ള ഒരു ചൊല്ലാണ് സ്ത്രീ വിമോചനം, അടിമത്വത്തില്‍ നിന്ന്‍ സ്ത്രീയ്കുള്ള വിമോചനം... സ്ത്രീ ശാക്തീകരണം എന്നോകെ ?? ശെരിക്കും എന്താണീ സ്ത്രീ വിമോചനം ??പുരുഷനില്‍ നിന്നുള്ള  മോച്ചനമാണോ?? അതോ സമൂഹത്തിന്റെ സ്ത്രീ അബലയാണ് എന്നാ മുന്ധരണയില്‍ നിന്നുള്ള മോച്ചനമോ... ??? പുരുഷനില്ലാതെ സ്ത്രീയോ സ്ത്രീ ഇല്ലാതെ പുരുഷനോ ഇല്ല എന്നാണ് എന്റെ വിശ്വാസം....അപ്പൊ പിന്നെ സ്ത്രീ വിമോചനം ശാക്തീകരണം എന്നോകെ ഉള്ളത് ഒരു പ്രഹസനമല്ലേ ??  സ്ത്രീ ഒരിക്കലും ഒരു അബലയല്ല അവരെ അങ്ങനെ അക്കിയത്... സ്ത്രീവിമോച്ചനകരും ഫെമിനിസ്റ്റുകളും ചേര്‍ന്നാണ്.... എവിടെയോ  വായിചിടുണ്ട് പുരുഷന്മാരെ ആകര്‍ഷിക്കാന്‍ തനിക് കഴിയില്ല എന്ന കോമ്പ്ലെക്സില്‍ നിന്നാണ് ഒരു ഫെമിനിസ്റ്റ്  ഉണ്ടാകുന്നതെന്ന്‍ അത് ശേരിയോ തെറ്റോ എന്ന്‍ പറയാന്‍ ഞാന്‍ ആളല്ല പക്ഷെ കണ്ടിടത്തോളം
അതില്‍ ഒരു സത്യം ഇല്ലാതില്ല.... ഫെമിനിസ്ടുകളെ  തള്ളി പറയുകയല്ല  ഞാന്‍ ഒരു മേല്‍ ഷോവനിസ്റ്റും അല്ല പക്ഷെ ചില കാര്യങ്ങള്‍ കാണുമ്പോ പറയണ്ടിരിക്കാന്‍ തോനുന്നില്ല... സ്ത്രീ സ്വാതന്ത്യം അത് വേണ്ടത് തന്നെയാണ്
പക്ഷെ അത് ഓരോരുത്തര്‍ക്കും എങ്ങനെ ആകണം എന്നതിനെ അനുസരിച് ഇരിക്കും.  സിനിമ ഇറങ്ങുമ്പോ അത് പുരുഷമെധവിതാ സിനിമയാണ്  സ്ത്രീകള്‍ക്ക് ഒരു വിലയും അവിടെ കല്പിക്ക പെടുന്നില എന്നൊക്കെ ജല്പികുന്നത് മണ്ടത്തരമാണ് മുന്‍പുള്ള കാലഘട്ടങ്ങളില്‍ നിന്ന് ഇന്ന് നമ്മുടെ സമൂഹം ഒരുപാട്  മുന്നേറിയിടുണ്ട് പൊതുസമൂഹത്തില്‍ കുടുതല്‍ സ്ത്രീ പ്രാധിനിത്യം വന്നിടുണ്ട് ഇത് ഫെമിനിസം കുറെ സ്ത്രീകള്‍ റോഡില്‍ ഇറങ്ങി  സമരം നടത്തിയത് കൊണ്ടോ കിട്ടിയതല്ല... ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കും അത് സ്വഭാവിക്മാണ് വിദ്യാഭ്യാസം കൊണ്ടും സാമൂഹ്യ അവബോധം കൊണ്ടും സമൂഹത്തില്‍ മൊത്തമായ്‌ ഉണ്ടാകുന്ന മാറ്റത്തിന്‍റെ ഭാഗമാണ് അത്, അത് ഇനിയും ഉണ്ടാകും ഉണ്ടയികൊണ്ടേ ഇരിക്കും...അതിനു ഒരു ഫെമിനിസ്റ്റ്ന്‍റെയോ സ്ത്രീ വിമോചന സംഘടനയുടെയോ പിന്താങ്ങള്‍ ആവശ്യമെന്ന്‍ ഞാന്‍ വിശ്വസികുന്നില്ല.... എന്തിനും ഏതിനെയും സ്ത്രീ പക്ഷത്തില്‍ നിന്ന് മാത്രം കാണാന്‍ ശ്രമിക്കുന്നത് ഒരു തരാം മാനസിക വൈകല്യം മാത്രമാണ്....